Keralam

ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥി നാല് വയസ്സുള്ള ഹെയ്സൽ ബെൻ ആണ് മരിച്ചത്. സ്കൂൾ കോമ്പൗണ്ടിനുള്ളിലാണ് അപകടം ഉണ്ടായത്. ഇനായ ഫൈസൽ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി മെഡിക്കൽ കോളജിലേക്ക് പരുക്കേറ്റ കുട്ടിയെ മാറ്റി. […]

Keralam

മട്ടാഞ്ചേരിയിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം

മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക ചൂരലിന് തല്ലി പരിക്കേൽപ്പിച്ചു. കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലിയപ്പാടുകളുണ്ട്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രക്ഷിതാക്കളുടെ പരാതിയിൽ ടീച്ചറെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്ലാസ്സിൽവെച്ച് അദ്ധ്യാപിക തല്ലുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് പ്ലൈ സ്കൂൾ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.