India

ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അരമണിക്കൂറോളം പ്രധാനമന്ത്രി ദേവാലയത്തിൽ ചിലവിട്ടു. പ്രധാനമന്ത്രിയ്ക്കൊപ്പം രാജീവ് ചന്ദ്രശേഖറും ദേവാലയം സന്ദർശിച്ചിരുന്നു. ഇതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് റോഡുകൾ അടച്ചതിലും, ദേവാലയത്തിലേക്കുള്ള പ്രവേശനം തടഞ്ഞതിലും വിശ്വാസികൾ പ്രതിഷേധിച്ചു. സുപ്രിം കോടതി […]

India

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം; ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ജോർദാനിൽ ആണ് പ്രധാനമന്ത്രിയുടെ ആദ്യം സന്ദർശനം. ജോർദാൻ രാജാവ് അബ്ദുള്ള ബിൽ അൽ ഹുസൈനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം […]

India

ഡൽഹിയിലെ വായുമലിനീകരണം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

ഡൽഹിയിലെ വായുമലിനീകരണത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. മലീനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിർദ്ദേശം. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദേശം. പൊടി നിയന്ത്രിക്കാനായി റോഡ് അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കണം. സമയബന്ധിതമായ കർമ്മ പദ്ധതി തയ്യാറാക്കാനും നിർദേശം നൽകി. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ […]

India

‘ബഹിരാകാശ മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നത് പുതുതലമുറ’; ജെൻസിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ബഹിരാകാശ മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നത് പുതുതലമുറയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ. ബഹിരാകാശ മേഖല സ്വകാര്യ മേഖലക്കായി തുറന്ന് കൊടുത്തശേഷം രാജ്യത്തെ യുവജനത ഈ അവസരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു പ്രൊപ്പൽഷൻ സംവിധാനങ്ങൾ, കോമ്പോസിറ്റ് മെറ്റീരിയലുകൾ, റോക്കറ്റ് ഘട്ടങ്ങൾ, ഉപഗ്രഹ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ രംഗങ്ങളിൽ […]

India

അയോധ്യയിലെ രാമക്ഷേത്രം പൂര്‍ണതയിലേക്ക്; കാവി കൊടിയുയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടി ഉയര്‍ത്തി (ധ്വജാരോഹണം). ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ‌എസ്‌എസ് നേതാവ് മോഹൻ ഭഗവത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചതിന്‍റെ പ്രതീകമായുള്ള ആചാരപരമായ കൊടിയുയര്‍ത്തലാണ് സംഘടിപ്പിച്ചത്. 11.58നും 12 മണിക്കും ഇടയിലാണ് പതാക ഉയര്‍ത്തിയത്. […]

India

ബിജെപി പ്രവർത്തകരുടെ വിയർപ്പിന്‍റെ വില; ബിഹാർ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ ചർച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി ഇരുപത്തിനാല് മണിക്കൂറും പ്രതിജ്ഞാബദ്ധരായതിനാലാണ് ബിജെപി ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ എല്ലാ സംസ്ഥാന സർക്കാരുകൾക്കും വ്യക്തമായ മറുപടി കിട്ടിയിട്ടുണ്ടെന്നും മോദി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ രാംനാഥ് ഗോയങ്ക പ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി. പാർട്ടികളുടെ വികസന നയങ്ങളാണ് […]

India

‘മോദിയോട് വലിയ ബഹുമാനം’: ഇന്ത്യ- അമേരിക്ക വ്യാപാര കരാർ ഉടനെന്ന് ഡോണൾഡ് ട്രംപ്

ഇന്ത്യയുമായി ഉടൻ വ്യാപാര കരാർ ഉണ്ടാക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിൽ ആപെക് സി ഇ ഒ-മാരുടെ യോഗത്തിൽ സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശങ്ങൾ. മോദിയോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും ട്രംപ് പറഞ്ഞു ഇന്ത്യ- അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്കുമേലുള്ള ഇറക്കുമതി തീരുവ […]

India

‘ബിഹാറിനെ ജംഗിൾ രാജിന്റെ ഇരുട്ടിൽ നിന്ന് എൻഡിഎ വികസനത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു’; പ്രധാനമന്ത്രി

മഹാസഖ്യത്തിന് സ്വന്തം താല്പര്യങ്ങളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളെ കുറിച്ച് മഹാസഖ്യത്തിന് താല്പര്യം ഇല്ല. ബിഹാറിനെ ജംഗിൾ രാജിന്റെ ഇരുട്ടിൽ നിന്ന് വികസനത്തിന്റെ വെളിച്ചത്തിലേക്ക് എൻഡിഎ കൊണ്ടുവന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് നമ്മുടെ കടമയാണ്. അതിനായി ഞങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നുവെന്ന് പ്രധാമന്ത്രി പറഞ്ഞു. […]

World

ട്രംപിന്റെ നേതൃത്വത്തിൽ ഗസ സമാധാന ഉച്ചകോടി; പ്രധാനമന്ത്രി പങ്കെടുക്കില്ല

ഗസ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിക്ക് നരേന്ദ്ര മോദിയെ അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേതൃത്വം വഹിക്കുന്ന ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഗാസ മുനമ്പിലെ യുദ്ധം […]

India

‘പുരോഗതിക്ക് സമാധാനം അനിവാര്യം; അക്രമങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചു’; പ്രധാനമന്ത്രി

വടക്ക് കിഴക്കൻ മേഖലയ്ക്ക് തിളക്കം നൽകുന്ന രത്നമാണ് മണിപ്പൂരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിന്റെ മണ്ണ് പ്രതീക്ഷയുടെയും അവസരത്തിന്റെയുമാണ്. അക്രമങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചെന്നും പുരോഗതിക്ക് സമാധാനം അനിവാര്യമെന്നും മോദി പറഞ്ഞു. ഇത്ര ശക്തമായ മഴയിലും ഇവിടെ എത്തിയ ജനങ്ങളുടെ സ്നേഹത്തിന് നന്ദിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ന് […]