Keralam

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

പിഎം ശ്രീ പദ്ധതി ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടെന്നും, അതില്‍ വീഴ്ചയുണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മന്ത്രിസഭ പൂര്‍ണമായ അര്‍ത്ഥത്തിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തിട്ടില്ല. അതു സത്യമാണ്. അതു വീഴ്ചയാണെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയെപ്പറ്റി പൂര്‍ണമായ അര്‍ത്ഥത്തില്‍ പരിശോധിച്ച് […]

Keralam

പിഎംശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം; ഫണ്ട് ലഭിക്കുന്നതിനായി വി.ശിവൻകുട്ടി ഡൽഹിയിലേക്ക്

പി എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ, എസ്എസ്കെ ഫണ്ട് ലഭിക്കുന്നതിനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഡൽഹിയിലേക്ക്. ഈ മാസം പത്തിന് കേന്ദ്ര വിദ്യഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ശ്രമം. പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം കേന്ദ്രത്തെ കത്ത് വഴി അറിയിക്കുന്നത് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം […]

Keralam

പിഎം ശ്രീ പദ്ധതി വിവാദം: സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്ത രീതിയില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി; ജനറല്‍ സെക്രട്ടറി എം എ ബേബി

പിഎം ശ്രീ പദ്ധതി വിവാദം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്ത രീതിയില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. വിവാദം കത്തിപ്പടരുമ്പോള്‍ സംസ്ഥാന സെക്രട്ടറി മണ്ഡലത്തിലെ പരിപാടിക്ക് പോയെന്നും, കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് മടങ്ങി വന്നതെന്നുമാണ് വിമര്‍ശനം. മുന്നണിയെ ബാധിക്കുന്ന രാഷ്ട്രീയ പ്രശ്‌നമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും […]

Keralam

പി എം ശ്രീ: മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും; നിയമപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ ഉപസമിതി പരിശോധിക്കും

പി എം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ ഈ മന്ത്രിസഭാ ഉപസമിതി പഠിക്കും. കരാറുമായി മുന്നോട്ടുപോകേണ്ടി വന്നാല്‍ എങ്ങനെയാണ് അപകടകരമായ അംശങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കുക എന്നതുള്‍പ്പെടെ ഈ ഉപസമിതി പരിശോധിക്കും. കോടതിയിലേക്ക് പോകേണ്ടി […]

Keralam

പിണറായി സര്‍ക്കാര്‍ മുട്ടുമടക്കിയത് മതമൗലികവാദികള്‍ക്കു മുന്നില്‍; പിഎം ശ്രീ നടപ്പാക്കും വരെ ബിജെപി സമരം; പികെ കൃഷ്ണദാസ്

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍മാറാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. കണ്ണൂര്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട കുട്ടികളുടെ മൗലിക അവകാശത്തിന്റെ നിഷേധമാണിത്. സിപിഐയുടെ മുന്‍പിലല്ല മതമൗലികവാദികളുടെയും തീവ്രവാദിസംഘടനകളുടെയും ഭീഷണിക്കു മുന്നില്‍ […]

Keralam

പിഎം ശ്രീ; ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം; ‘ആത്മഹത്യാപരം’; കെ സുരേന്ദ്രന്‍

പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആത്മഹത്യാപരമായ തീരുമാനമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച ശേഷം സ്വന്ചതം മന്ത്രിസഭയിലെ ഒരു ഘടകകക്ഷിയായിട്ടുള്ള ഒരു പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുന്നു എന്ന് […]

Keralam

പി എം ശ്രീ പദ്ധതി : കൂടിക്കാഴ്ചയ്ക്ക് സിപിഐയെ ക്ഷണിച്ച് സിപിഐഎം

പി എം ശ്രീ പദ്ധതിയിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച സിപിഐഎം. കൂടിക്കാഴ്ചയ്ക്ക് സിപിഐയെ ക്ഷണിച്ചു. ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം സിപിഐ നേതൃതലത്തിൽ ആലോചിക്കും. ചർച്ചക്ക് പോകണോ എന്നതിൽ അല്പസമയത്തിനകം സിപിഐ തീരുമാനം എടുക്കും. കൃത്യമായ പരിഹാര നിർദ്ദേശങ്ങൾ ഇല്ലാതെ ചർച്ചയ്ക്ക് പോയിട്ട് കാര്യമില്ലെന്ന് നേതാക്കൾ അറിയിച്ചു. പിഎംശ്രീ ധാരണാപത്രം […]

Keralam

പിഎം ശ്രീ; സിപിഐഎം വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും

പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന് വിവരം. ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കടുത്ത നടപടിയിലേക്ക് സിപിഐ കടക്കുമെന്നിരിക്കെയായിരുന്നു സിപിഐഎമ്മിന്റെ […]

Keralam

‘ആദർശം പണയം വെക്കാനില്ല’; പി എം ശ്രീയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ മുഖപത്രം ജനയുഗത്തിൽ ലേഖനം

പി എം ശ്രീയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ മുഖപത്രം ജനയുഗത്തിൽ ലേഖനം. പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്. മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമം. ഫണ്ട് നൽകില്ലെന്ന കേന്ദ്രനിലപാടിനോട് പോരടിക്കുകയാണ് വേണ്ടതെന്നിരിക്കെ കേന്ദ്ര ഫണ്ട് ലഭിക്കാൻ പദ്ധതി അനിവാര്യം എന്ന ചിന്താഗതി ഇടതുപക്ഷണങ്ങൾക്ക് […]

Uncategorized

പിഎം ശ്രീ : പിണറായി വിജയന്‍ – ബിനോയ് വിശ്വം ചര്‍ച്ച വൈകിട്ട് 3.30ന്;പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് സിപിഐഎം

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 3.30നാണ് ചര്‍ച്ച. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടയില്‍ വച്ചാണ് ചര്‍ച്ച നടത്താന്‍ സന്നദ്ധ അറിയിച്ച് മുഖ്യമന്ത്രിയുടെ വിളി വന്നത്. ചര്‍ച്ച കഴിയുന്നതുവരെ മറ്റു തീരുമാനങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി […]