Keralam

മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ട: തീരുമാനത്തിൽ ഉറച്ച് സിപിഐ

നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സിപിഐയിൽ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിർദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു. ജനറൽ സെക്രട്ടറി എം.എ ബേബിയാണ് നിർദേശം മുന്നോട്ടു വെച്ചത്. നിർദ്ദേശം തള്ളിക്കളയാൻ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിൽ […]

Keralam

സിപിഐയെ അനുനയിപ്പിക്കാൻ തിരക്കിട്ട സമവായ നീക്കങ്ങളുമായി മുഖ്യമന്ത്രിയും സിപിഐഎമ്മും; എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു

സിപിഐയെ അനുനയിപ്പിക്കാൻ തിരക്കിട്ട സമവായ നീക്കങ്ങളുമായി മുഖ്യമന്ത്രിയും സിപിഐഎമ്മും. പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യർത്ഥിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു. നാളെ സിപിഐഎം- സിപിഐ ചർച്ച നടന്നേക്കും. നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം ഒഴിവാക്കാനാണ് തിരക്കിട്ട സമവായ […]

Keralam

പിഎംശ്രീ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐഎമ്മും -സിപിഐയും

പിഎംശ്രീ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐഎമ്മും -സിപിഐയും. എം എൻ സ്മാരകത്തിലെത്തി മന്ത്രി വി ശിവൻ കുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇരുകൂട്ടരും അവരുടെ നിലപാടിൽ ഉറച്ച് നിന്നു. പിഎം ശ്രീ പറ്റില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. കരാറിൽ ഒപ്പുവെക്കാനുള്ള സാഹചര്യം […]

Keralam

പി എം ശ്രീ; വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നൈറ്റ് മാർച്ച്, 1000 വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലോങ്ങ് മാർച്ച്; പ്രതിഷേധം കടുപ്പിക്കാൻ KSU

പിഎം ശ്രീ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെതിരെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കെഎസ്‌യു. തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തും. ചൊവ്വാഴ്ച നിയോജക മണ്ഡലം തലത്തിൽ സ്റ്റുഡന്റ് വാക്ക് നടത്തും. പത്തനംതിട്ടയിൽ ചേർന്ന ക്യാമ്പസ് എക്സിക്യൂട്ടീവിൽ ആണ് തീരുമാനം. ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് […]

Keralam

പിഎം ശ്രീ: ചർച്ച ഒഴിവാക്കിയത് സിപിഐയുടെ എതിർപ്പ് ഭയന്ന്; ഒപ്പിടാൻ നീക്കം തുടങ്ങിയത് കേന്ദ്ര മന്ത്രിയുടെ കത്തിനെ തുടർന്ന്

പി എം ശ്രീ പദ്ധതിയിൽ ചർച്ച ഒഴിവാക്കിയത് സിപിഐയുടെ എതിർപ്പ് ഭയന്ന്. ഒപ്പിടുന്ന കാര്യം ചർച്ചയ്ക്ക് വെച്ചാൽ സിപിഐ എതിർക്കും എന്ന് സൂചന ലഭിച്ചിരുന്നു. ചർച്ച നടത്താത്തത് വീഴ്ചയാണെന്നാണ് സിപിഐഎം വിലയിരുത്തൽ. അതേസമയം കേന്ദ്രമന്ത്രിയുടെ കത്തിനെ തുടർന്നാണ് ധാരണാപത്രത്തിൽ ഒപ്പിടാൻ നീക്കം തുടങ്ങിയത്. കത്ത് ലഭിച്ചതോടെ ധാരണപത്രം ഒപ്പിടാൻ […]

Keralam

‘സർക്കാർ ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണം നടത്തുന്നു’; പി.എം.ശ്രീ പദ്ധതിക്കെതിരെ പി വി അൻവർ

പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് പി വി അനവർ. മുഖ്യമന്ത്രിയുടെ ഒറ്റ നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി ഈ തീരുമാനം എടുത്തതെന്ന് പി.വി. അൻവർ പറഞ്ഞു. ഇടത് സർക്കാരിൽ നിന്ന് ഇറങ്ങി വരാൻ ഉണ്ടായ ഓരോ കാരണവും അടിവരയിടുകയാണ്. ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണമാണ് കേരളത്തിൽ […]

Keralam

‘അറിഞ്ഞത് പത്രവാര്‍ത്തകളിലൂടെ; പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ പാടില്ലെന്ന് സിപിഐ മന്ത്രിമാര്‍ തീര്‍ത്തുപറഞ്ഞു’

തിരുവനന്തപുരം: പിഎംശ്രീയില്‍   ഒപ്പിട്ടത് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അതൃപ്തി അറിയിച്ചിരുന്നു. 27ാം തീയതി ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനം ഉണ്ടാകുമെന്നും അക്കാര്യം സംസ്ഥാന സെക്രട്ടറി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ […]

Keralam

പിഎം ശ്രീ: ‘സിപിഐഎമ്മും സിപിഐയും ഒത്തു കളിക്കുന്നു; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നാടകം’; ജോർജ് കുര്യൻ

പിഎം ശ്രീ പദ്ധതിയിൽ സിപിഐഎമ്മിനെയും സിപിഐയെയും വിമർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വിഷയത്തിൽ സിപിഐഎമ്മും സിപിഐയും ഒത്തു കളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എത്രയൊക്കെ ശ്രമിച്ചാലും അയ്യപ്പൻ വിടില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു. സിപിഐ എൽഡിഎഫിൽ തന്നെ നിൽക്കും. ഏത് സിപിഐ […]

Keralam

പി.എം.ശ്രീയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി; ബിനോയ് വിശ്വവുമായി ചർച്ച നടത്തും

പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു.മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ചർച്ച നടത്താനാണ് ധാരണ. ചർച്ചയ്ക്ക് മുന്നോടിയായി മന്ത്രി വി. ശിവൻകുട്ടി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണും. എം എൻ സ്മാരകത്തിൽ എത്തി ബിനോയ് വിശ്വത്തെ കാണാനാണ് തീരുമാനം. അതേസമയം പി എം […]

Keralam

നിലവിൽ ഒപ്പിട്ടിരിക്കുന്ന MOU ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതം; പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം

പിഎം ശ്രീ ധാരണ പത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം. കേരള സർക്കാരിന് അഭിനന്ദനങ്ങൾ നേരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2020 ലെ NEP അനുസൃതമായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഇത് പ്രധാന നാഴികക്കല്ല്. വിദ്യാർത്ഥികളുടെ ശോഭന ഭാവിക്കായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കേരളവും […]