Keralam

പെരുന്നാൾ ഡാൻസ് പ്രാക്ടീസിനിടെ ലൈംഗികാതിക്രമം; പോക്സോ കേസിൽ കപ്യാർ അറസ്റ്റിൽ

കാക്കനാട് തുതിയൂരിൽ കപ്യാർക്കെതിരെ പോക്സോ കേസ്. കപ്പിയാർ ഷാജി ജോസഫിനെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. പെരുന്നാളിന് ഡാൻസ് പ്രാക്ടീസ് ചെയ്ത പ്രായപൂർത്തിയാകത്തെ കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചതിനാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളാണ് പോലീസിൽ പരാതിപ്പെട്ടത്. മാതാപിതാക്കൾ പള്ളി വികാരിയോടും പരാതിപ്പെട്ടിരുന്നു. പരാതി പോലീസിൽ അറിയിക്കാതെ മറച്ചുവെച്ചതിന് വികാരിക്കെതിരെയും കേസെടുത്തു. […]