
‘പി വിജയനെതിരെ വ്യാജ മൊഴി നൽകി’; എഡിജിപി എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ DGPയുടെ ശിപാർശ
പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിന് എഡിജിപി എംആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശിപാർശ. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധം ഉണ്ടെന്നു ആരോപിച്ചായിരുന്നു അജിത് കുമാറിന്റെ മൊഴി. സിവിൽ,ക്രിമിനൽ നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശിപാർശ. പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് വിഷയത്തിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയർന്നുവന്നത്. സംസ്ഥാന പൊലീസ് മേധാവി […]