Keralam

തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം ; കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹം

പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമരണമാണോയെന്നും […]

Local

അതിരമ്പുഴ കോട്ടമുറിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ കയ്യേറ്റ ശ്രമം; മണർകാട് സ്വദേശിയെ അറസ്റ്റ് ചെയ്തു

ഏറ്റുമാനൂർ : വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ കയർക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പ്രവീൺ രാജു (32) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പത്തൊൻപതാം തീയതി രാത്രി 11:45 മണിയോടുകൂടി ഏറ്റുമാനൂർ […]

Local

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ

ഏറ്റുമാനൂർ : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂർ കാഞ്ഞിരത്താനം ഭാഗത്ത് മരോട്ടിത്തടത്തിൽ വീട്ടിൽ സനൂപ് സണ്ണി (31) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് മെയ് അഞ്ചാം തീയതി രാത്രി 09.30 മണിയോടുകൂടി 9:30 […]

Keralam

നടി-നടന്മാർക്കെതിരേ അശ്ലീല പരാമർശം ; യുട്യൂബർ സന്തോഷ് വർക്കിക്ക് എതിരെ പോലീസ് താക്കീത്

കൊച്ചി : സിനിമ റിവ്യുവിൻ്റെ മറവിൽ നടി-നടന്മാർക്കെതിരേ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചു. താരങ്ങളെയും കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ […]

Keralam

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം നഗരസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് […]

Keralam

തിരുവനന്തപുരത്ത് പടക്കശാലയ്ക്ക് തീപിടിച്ചു ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം : നന്ദിയോട് പടക്കശാലയ്ക്ക് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. പടക്കശാലയുടെ ഉടമ ഷിബുവിനാണ് പരിക്കേറ്റത്. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സുംപോലീസും സ്ഥലത്തുണ്ട്.

Keralam

ജോയിയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് സർക്കാർ; തെരച്ചിൽ കൂടുതൽ ഭാഗത്തേക്ക്

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ കാണാതായ ജോയിക്കായി രക്ഷാദൗത്യം എല്ലാ വകുപ്പും ചേർന്ന് നടത്തുന്നുണ്ടെന്ന് മന്ത്രി വി ശിവൻ കുട്ടി. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് കൂടുതൽ സ്കൂബ ടീം എത്തും. ഫയർ ഫോഴ്സ് കൺട്രോൾ റൂം ആരംഭിക്കും. സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മാലിന്യം റെയിൽവേ കൈകാര്യം […]

Keralam

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിൽ

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ നടപടിയുമായി. ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് കസ്റ്റഡിയിൽ എടുത്തു. വാഹനം മലപ്പുറത്ത് നിന്ന് ഇന്ന് പുലർച്ചെ പനമരത്തെത്തിച്ചു. കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കിയിരുന്നു. രൂപമാറ്റം വരുത്തിയത് നേരെയാക്കിയാണ് വാഹനം ഹാജരാക്കിയത്. രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചതിനൊപ്പം ടയറുകളും പഴയ പടിയാക്കിയിട്ടുണ്ട്. മലപ്പുറം മൊറയൂർ […]

Keralam

അമ്പലപ്പുഴ ബാറിൽ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ എന്ന് സംശയം ; പോലീസ് പരിശോധന

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന്റേത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴയിൽ പോലീസ് പരിശോധന. അമ്പലപ്പുഴ പോലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ബണ്ടി ചോർ അവസാനമായി കോയമ്പത്തൂർ ജയിലിൽ ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രദേശത്തേ സിസിടിവി ദൃശ്യങ്ങൾ പോലീസ് […]

Keralam

കാസര്‍കോട് പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ 13കാരിയെ പീഡിപ്പിച്ചു

കാസര്‍കോട് : പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ഡോക്ടര്‍ സികെപി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് ചന്ദേര പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോക്‌സോ […]