Keralam

കളിയിക്കാവിള ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തറത്തനിലയിൽ കണ്ടെത്തി

കളിയിക്കാവിള ക്വാറി ഉടമ കാറിനുള്ളിൽ കഴുത്തറത്തനിലയിൽ കണ്ടെത്തി. കരമന സ്വദേശിയായ എസ്.ദീപു(44)വിനെയാണ് ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻസീറ്റിൽ കഴുത്തറത്ത് നിലയിലാണ് ദീപുവിനെ കണ്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കാറിൽ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ദീപുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിലുണ്ടായിരുന്ന […]

Keralam

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കി യുവജന സംഘനടകള്‍

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കി യുവജന സംഘനടകള്‍. കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറം ആര്‍ഡിഡി ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും […]

Keralam

മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം ; കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കൊച്ചുമകളും ഭർത്താവും പോലീസ് പിടിയിൽ. കൊല്ലം ഉളിയകോവിൽ പാർവതി മന്ദിരത്തിൽ പാർവതിയെയും ഉമയനല്ലൂർ സ്വദേശി ശരതിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പണവും സ്വർണവുമായി മുങ്ങിയ പ്രതികളെ കഴക്കൂട്ടത്ത് വച്ച് ഈസ്റ്റ്‌ പോലീസ്‌ പിടികൂടുകയായിരുന്നു. 85 […]

Keralam

സിപിഐഎം സംസ്ഥാന സമിതിയില്‍ പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സമിതിയില്‍ പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെ വികൃതമാക്കുന്ന നടപടികള്‍ പോലീസില്‍ നിന്നുണ്ടായി. ഐജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയെ കൂടാതെ ചില അധികാര കേന്ദ്രങ്ങള്‍ പോലീസിനെ നിയന്ത്രിക്കുന്നു. ഗുണ്ടാ ആക്രമണങ്ങള്‍ നേരിടുന്നതില്‍ പോലീസ് പരാജയപ്പെട്ടു. […]

Keralam

പാലക്കാട് യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമം

പാലക്കാട് :  ഒറ്റപ്പാലം  യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമം.  അമ്പലപ്പാറയിൽ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷ് കുമാറിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സ്‌കോർപിയോ കാറിൽ എത്തിയ അഞ്ചാംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയത്. സ്കൂട്ടറിൽ പോകുകയായിരുന്ന സന്തോഷിനെ ആക്രമിച്ച […]

Keralam

കാഫിര്‍ പ്രയോഗം അടങ്ങുന്ന സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച കേസില്‍ ഫേസ്ബുക്കിന് വീണ്ടും നോട്ടീസ് അയച്ച് പോലീസ്

കോഴിക്കോട് : കാഫിര്‍ പ്രയോഗം അടങ്ങുന്ന സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച കേസില്‍ ഫേസ്ബുക്കിന് വീണ്ടും നോട്ടീസ് അയച്ച് പോലീസ്. അമ്പാടി മുക്ക് സഖാക്കള്‍, പോരാളി ഷാജി എന്നീ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടിയാണ് നോട്ടീസ്. ഇത് രണ്ടാം തവണയാണ് പോലീസ് ഫേസ്ബുക്കിന് നോട്ടീസ് അയക്കുന്നത്. ഈ […]

Keralam

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.താനും ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും […]

Keralam

ബോംബ് നിർമ്മാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും ; മുഖ്യമന്ത്രി

സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പോലീസ് നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോംബ് നിർമ്മാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിര്‍മ്മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു […]

Keralam

കൊല്ലത്ത് കാറിന് തീ പിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കൊല്ലം : ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. വണ്ടി ഓടിച്ചിരുന്നയാളാണ് മരിച്ചത്. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ കത്തിയത്. ആത്മഹത്യ എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഓൾട്ടോ 800 വാഹനമാണ് കത്തിയത്. കാറിൽ ഉണ്ടായിരുന്നത് പുരുഷനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ കല്ലുവാതുക്കൽ […]

Keralam

കാഫിര്‍ പോസ്റ്റ് : പോലീസിന്റേത് കള്ളക്കളിയെന്ന് ഷാഫി പറമ്പില്‍

വടകര: കാഫിര്‍ പോസ്റ്റ് വിവാദത്തില്‍ പോലീസ് ഇപ്പോഴും കള്ളക്കളി നടത്തുകയാണെന്ന് ഷാഫി പറമ്പില്‍. ഐക്യത്തിന്റെ മുഖത്ത് ആഞ്ഞു വെട്ടാനാണ് കാഫിര്‍ പ്രയോഗത്തിലൂടെ സിപിഐഎം ശ്രമിച്ചത്. നാടിനെ ഭിന്നിപ്പിക്കാന്‍ നടത്തിയ ഹീനശ്രമം വ്യാജമാണ് എന്ന് കോടതിയില്‍ തന്നെ തെളിഞ്ഞു. നാടിന്റെ ഐക്യത്തിന്റെ മുഖം തന്റെ ഐഡന്റിറ്റിയുടെ മുഖമാണ്. ആ ഐക്യത്തിന് […]