Keralam

കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്ന് 15 ലക്ഷം തട്ടിയ സംഭവത്തില്‍ നടപടി

തിരുവനന്തപുരം : കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്ന് 15 ലക്ഷം തട്ടിയ സംഭവത്തില്‍ നടപടി. സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ അക്കൗണ്ടന്റ്മാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മരിച്ചവരുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ചാണ് […]

Keralam

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ കുടുംബത്തിന്റെ സ്വത്ത്‌ സിപിഐഎം നേതാക്കളുടെ സാന്നിധ്യത്തിൽ സ്വകാര്യ കമ്പനി ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് പരാതി

മൂവാറ്റുപുഴ : സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ കുടുംബത്തിന്റെ സ്വത്ത്‌ സിപിഐഎം നേതാക്കളുടെ സാന്നിധ്യത്തിൽ സ്വകാര്യ കമ്പനി ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് പരാതി. മൂവാറ്റുപുഴ സ്വദേശി രാജശ്രീയുടെ പരാതിയിൽ സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ അടക്കം ആറു പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഏരിയ […]

Keralam

പന്തീരാങ്കാവിൽ ബവ്കോ ഔട്ട്‍ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചതിന് പിടികൂടിയ യുവാവ് രക്ഷപ്പെട്ടു

കോഴിക്കോട് : പന്തീരാങ്കാവിൽ ബവ്കോ ഔട്ട്‍ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചതിന് പിടികൂടിയ യുവാവ് രക്ഷപ്പെട്ടു. മദ്യം വാങ്ങനെത്തിയ യുവാവ് മദ്യക്കുപ്പി എടുത്ത് അരയിൽ തിരുകുന്നത് കണ്ട ജീവനക്കാർ ഇയാളെ പിടികൂടിയായിരുന്നു. പിടികൂടി അൽപ സമയത്തിന് ശേഷം ഇയാൾ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ പന്തീരാങ്കാവ് പോലീസിൽ പരാതി […]

Keralam

എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം

കൊച്ചി : എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. ഇന്നലെ രാത്രിയാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് ജയയുടെ ഓട്ടോ വിളിച്ചത്. ഓട്ടോ കുറച്ചുദുരം മുന്നോട്ടുപോയപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ […]

Keralam

ബാർകോഴ വിവാദം: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : ബാർകോഴ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ സംഘർഷം. പോലീസിന് നേരെ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. എക്സൈസ് – ടൂറിസം മന്ത്രിമാരുടെ രാജിയാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രവർത്തകർക്കൊപ്പം പ്രതിഷേധത്തിൽ […]

India

പാർലമെൻ്റ് സുരക്ഷാ വീഴ്ച കേസ്: വിചാരണ അതിവേഗം പൂർത്തിയാക്കാൻ ശ്രമം

പാർലമെൻ്റിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ച സംഭവത്തിൽ ദില്ലി പോലീസ് കോടതിയിൽ കുറ്റപത്രം നൽകി. കേസിലെ ആറ് പ്രതികൾക്കെതിരെയാണ് യുഎപിഎ അടക്കം വകുപ്പുകൾ ചുമത്തിയാണ് ആയിരത്തോളം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2001 ലെ പാർലമെൻ്റ് ആക്രമണത്തിൻ്റെ ഇക്കഴിഞ്ഞ വാർഷികത്തിനാണ് പ്രതിഷേധക്കാർ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പാർലമെൻ്റിന് അകത്തേക്ക് കടന്നത്. മൈസുരു […]

Keralam

തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്ഐ മരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് സംശയം. കേരള പോലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ്.

India

പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല; കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല. പ്രജ്വലിന്റെ കസ്റ്റഡി കാലാവധി നീട്ടി. ജൂണ്‍ 10 വരെയാണ് പ്രജ്വലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 31നാണ് പ്രജ്വല്‍ അറസ്റ്റിലായത്. വിദേശത്ത് ഒളിവിലായിരുന്ന പ്രതിയെ വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹാസനില്‍ നിന്നുള്ള […]

Keralam

കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ

കൊച്ചി : അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. ഹൈദ​രാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി […]

Keralam

ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത പോലീസുകാരനെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത കേസില്‍ പോലീസുകാരനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസ്. ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സിപിഒ ജോസഫിനെതിരെയയാണ് നടപടി. മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ച് ഹോട്ടലിലെത്തി തര്‍ക്കിച്ചതിന് ഇയാള്‍ക്കെതിരെ ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നുളള ഹോട്ടലിനുള്ളിലേക്ക് ബൈക്കോടിച്ച് കയറ്റുകയും വാക്കത്തി കാണിച്ച് ജീവനക്കാരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയത്. […]