Keralam

വീട്ടില്‍ കയറി യുവാവിനെയും പിതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ പോലീസ് പിടിയില്‍

കോഴിക്കോട് : വീട്ടില്‍ കയറി യുവാവിനെയും പിതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ പോലീസ് പിടിയില്‍. പെരുമണ്ണ മുണ്ടുപാലം വളയംപറമ്പില്‍ ഷനൂപ് (42), പന്തീരാങ്കാവ് വള്ളിക്കുന്ന് സ്വദേശി വെണ്‍മയത്ത് രാഹുല്‍ (35), പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം തെക്കേ താനിക്കാട്ട് റിഷാദ് (33) എന്നിവരാണ് പിടിയിലായത്. ഡി.സി.പി അനൂജ് പുലിവാളിന്റെ നേതൃത്വത്തിലുള്ള […]

Keralam

വടകര ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദം: പോലീസിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി:  പി കെ ഖാസിമിന്റെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണം എന്നാണ് പോലീസിന് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. പോലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് പി കെ ഖാസിം പറഞ്ഞു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം എന്നാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. […]

Keralam

മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി പോലീസ് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്

കണ്ണൂര്‍: മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി പോലീസ് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വളപട്ടണം എഎസ്‌ഐ അനിഴനെതിരെയാണ് വിജലന്‍സ് കണ്ടെത്തല്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ടുള്ള പോലീസ് പരിശോധനയുടെ വിവരം ചോര്‍ത്തി നല്‍കി മണല്‍ മാഫിയയില്‍ നിന്നും പണം വാങ്ങിയെന്നാണ് കണ്ടെത്തിയത്. ഇയാള്‍ കൈക്കൂലി ഗൂഗിള്‍ പേ വഴി […]

Keralam

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് പ്രസവം; സഹായവുമായി യാത്രക്കാരും ജീവനക്കാരും

തൃശൂര്‍ : പേരാമംഗലത്ത് വച്ച് കെഎസ്ആർടിസിയിൽ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരാമംഗലം പോലീസ് സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ബസ് തൃശൂ‍‌ർ അമല ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു.  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് […]

Keralam

ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടൽ സെയിൻ നേരത്തെയും നടപടി നേരിട്ടിരുന്നു

തൃശൂർ: പെരിഞ്ഞനത്ത് ഒരാൾക്ക് ജീവഹാനി സംഭവിച്ച ഭക്ഷ്യവിഷബാധയ്ക്ക് കാരണക്കാരായ സെയിൻ ഹോട്ടൽ നേരത്തെയും നടപടി നേരിട്ടിരുന്നു. വൃത്തിഹീനമായി പ്രവർത്തിച്ചതിന്റെ പേരില്‍ അധികൃതര്‍ പൂട്ടിച്ച ഹോട്ടലാണ് സെയിൻ. എന്നാൽ വീണ്ടും തുറന്ന് പ്രവർ‌ത്തിച്ചപ്പോൾ ഇവിടെ പരിശോധനകൾ നടന്നിരുന്നില്ല. ഭക്ഷണത്തിൽ നിറം ചേർത്തതിന്റെ പേരിൽ ഹോട്ടലിനെതിരെ കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. ഇവിടെ […]

Keralam

തുണി കഴുകുന്നതിനിടെ കാൽവഴുതി കല്ലട ആറ്റിൽ വീണ വീട്ടമ്മയ്ക്ക് രണ്ടാം ജന്മം

കൊല്ലം: തുണി കഴുകുന്നതിനിടെ കാൽവഴുതി കല്ലട ആറ്റിൽ വീണ വീട്ടമ്മയ്ക്ക് രണ്ടാം ജന്മം. ഒഴുക്കിൽപ്പെട്ട് 10 കിലോമീറ്ററോളമാണ് കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64) ഒഴുകിയത്. വള്ളിയിൽ തടഞ്ഞു നിന്നതോടെ ശ്യാമളയുടെ നിലവിളികേട്ട് പരിസരവാസികളാണ് ഇവരെ രക്ഷപെടുത്തി രണ്ടാം ജന്മം നൽകിയത്. ഇന്നലെ വീടിനു സമീപത്തെ കടവിൽ […]

Keralam

കോഴിക്കോട് കാറിലെത്തിയ സംഘം സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ കാറിലെത്തിയ സംഘം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് – ബംഗളൂരു ബസിലാണ് അക്രമമുണ്ടായത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ മുഹമ്മദ് അഷ്റഫിനാണ് മർദനമേറ്റത്.  സീറ്റ് ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഡ്രൈവറുമായി സംഘം തർക്കികുകയും ഡ്രൈവറോട് […]

Keralam

കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം ; കുടുംബം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ പതിനേഴുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഹമ്മദ് റിജാസിൻ്റെ കുടുംബം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് റിജാസിൻ്റെ പിതാവ് ആലി മുസ്‌ലിയാർ പറഞ്ഞു. വീഴ്ച കെഎസ്ഇബിയുടേതാണ്. കുടുംബത്തിന് അത്താണിയാകേണ്ട ആളെയാണ് […]

India

യുപിയിലെ ആശുപത്രിയിലും തീപിടിത്തം; 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ആശുപത്രിയിൽ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ ഫയർ സേഫ്റ്റി ജീവനക്കാരുടെയും ഡോക്ടർമാരുടെയും സമയോചിതമായ ഇടപെടൽ മൂലം 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാനായി. തീപിടിത്തത്തിനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലർച്ചെ 4:30 ഓടെ […]

Keralam

ശസ്ത്രക്രിയയില്‍ കമ്പി മാറിയിട്ട സംഭവം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പോലീസ്

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി പോയെന്ന പരാതിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പോലീസ് ആവശ്യപ്പെടും. ആരോപണത്തില്‍ വ്യക്തത വരുത്തുകയെന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ രോഗി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. സംഭവത്തില്‍ രോഗിയുടെ മൊഴി വിശദമായി വീണ്ടും രേഖപ്പെടുത്തും. […]