Keralam

സിപിഐഎം നേതാക്കള്‍ക്കെതിരായ ആക്രമണം; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കാസര്‍കോട്: അമ്പലത്തറയില്‍ സിപിഐഎം നേതാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്തു എറിഞ്ഞ രതീഷിന് പുറമെ കണ്ണോത്ത്തട്ട് സ്വദേശി ഷമീറുമാണ് പ്രതികള്‍. രണ്ട് പേരും ചേര്‍ന്ന് നടത്തിയ ആസൂത്രിത ആക്രമണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഷമീറിന്റെ വീട്ടില്‍ വച്ചായിരുന്നു ആക്രമണമുണ്ടായത്. സിപിഐഎം […]

Keralam

അവയവക്കടത്ത് കേസിൽ ഇരയാക്കപ്പെട്ട പാലക്കാട് സ്വദേശി ഷമീർ ബാങ്കോക്കിലെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസിൽ ഇരയാക്കപ്പെട്ട പാലക്കാട് സ്വദേശി ഷമീർ ബാങ്കോക്കിലെന്ന് സൂചന. ഒരു മാസം മുമ്പ് ബാങ്കോക്കിലുണ്ടെന്ന് സുഹൃത്തുകളെ ഷമീർ അറിയിച്ചിരുന്നു. ഫേസ്ബുക്ക് വഴിയാണ് ഷമീർ സുഹൃത്തുകളെ ബന്ധപ്പെട്ടിരുന്നതെന്ന് വാർഡ് കൗൺസിലർ മൻസൂർ മണലാഞ്ചേരി പറഞ്ഞു. ഒരു വർഷം മുമ്പ് വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ ഷമീറിനെ കുറിച്ച് ഒരറിവും […]

Keralam

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം: പ്രതിയെ തിരിച്ചറിഞ്ഞു

കാസര്‍കോട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം. കുടക് സ്വദേശിയായ യുവാവാണ് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ നേരത്തെയും സമാനകുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. സംഭവം നടന്ന അന്ന് മുതല്‍ ഇയാളെ കാണാനില്ലെന്നും അന്വേഷണം തുടരുകയാണെന്നുംപോലീസ് അറിയിച്ചു. മെയ് 15ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു […]

Keralam

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ വിധി ഇന്ന്. പ്രതിക്ക് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്നാണ് അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ പറയുന്നത്. വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി […]

Keralam

വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം; യദു ഓടിച്ച ബസിൽ പരിശോധന നടത്തി എംവിഡി

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്‍റെ ആവശ്യപ്രകാരമാണ് പരിശോധന നടന്നത്. ബസിന്‍റെ വേഗപ്പൂട്ടും ജിപിഎസും പ്രവത്തന രഹിതമാണെന്ന് പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. യദുവിനെതിരായ മേയറുടെ പരാതിയിന്മേലെടുത്ത കേസുമായി ബന്ധപ്പെട്ടായിരുന്നു […]

Keralam

വയനാട് സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം

വയനാട് സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം നടന്നത്. കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് കള്ളന്മാർ മോഷണം നടത്തിയതെന്ന്  പോലീസ് അറിയിച്ചു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. കോടതിയിൽ കയറി മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. […]

Keralam

ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം തൈക്കാട് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്  നാച്ചുറൽ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും. ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം […]

Keralam

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര യാത്രക്കാരന്‍ മരിച്ചു

പാലക്കാട്: റോഡരികിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു. പാലക്കാട് പറക്കുന്നത്ത് വടക്കന്തറ മനയ്ക്കല്‍ത്തൊടി സുധാകരന്‍ (65) ആണ് മരിച്ചത്. ഭക്ഷണം വാങ്ങാന്‍ ഇരുചക്രവാഹനത്തില്‍ പോകുന്നിനിടെ ആയിരുന്നു അപകടം. റോഡരികില്‍ ജല അതോറിറ്റി കുഴിച്ച കുഴിയില്‍പ്പെട്ട് തെറിച്ചുവീണാണ് അപകടം. ഉടന്‍ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ […]

Keralam

ഓഹരി വ്യാപാര തട്ടിപ്പ്; മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് ഉടമയെ ഇഡി അറസ്റ്റ് ചെയ്തു

കൊച്ചി: ഓഹരി വ്യാപാരത്തിലൂടെ വന്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് ഉടമയെ ഇഡി അറസ്റ്റ് ചെയ്തു. കാക്കനാട്ടെ മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് ഉടമ കാക്കനാട് മൂലേപ്പാടം റോഡില്‍ സ്ലീബാവീട്ടില്‍ എബിന്‍ വര്‍ഗീസിനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഫിന്‍സെര്‍വിന്റെ 30.41 കോടി […]

Keralam

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; റിപ്പോർട്ട് തേടിയെന്ന് ഗവർണർ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ രാജ്ഭവനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് ലഭിച്ച ശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതിൽ തീരുമാനമെടുക്കുമെന്ന് ഗവർണർ പറഞ്ഞു. വിഷയം സംസാരിക്കേണ്ടിവരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമെന്നും ഗവർണർ പറഞ്ഞു. അതേസമയം ഗാർഹിക പീഡനക്കേസിൽ യുവതിയുടെ മൊഴിയുടെ സമ്പൂർണ വിശദാംശങ്ങൾ  ലഭിച്ചു. […]