Keralam

കാസർകോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു

കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ കാതിൽ ഉണ്ടായിരുന്ന ആഭരണം പ്രതികൾ കവർന്നു. സ്വ‍ർണം എടുത്ത ശേഷം […]

Keralam

മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെ തടഞ്ഞ പ്രതിഷേധക്കാർക്ക് എതിരെ പോലീസ് കേസ് എടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെ തടഞ്ഞ പ്രതിഷേധക്കാർക്ക് എതിരെ പോലീസ് കേസ് എടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പരാതിയിൽ സ്ത്രീകളും പുരുഷന്മാരും അടക്കം കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെ വലിയതുറ  പോലീസാണ് കേസെടുത്തത്. എന്നാൽ അപേക്ഷകർ ആരും എത്താത്തതിനെ തുടർന്ന് മുട്ടത്തറ ഗ്രൗണ്ടിൽ വീണ്ടും ഡ്രൈവിങ് […]

Keralam

ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ, പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എം എം മണി

ഇടുക്കി : നെടുങ്കണ്ടത്ത് ജപ്‌തി നപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്‌ത സംഭവം. പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എം എം മണി. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരും കൃത്യവിലോപം കാട്ടിയെന്ന് എം എം മണി വിമർശിച്ചു. അതേസമയം ജപ്‌തി നടപടികൾക്കിടയിൽ വീട്ടമ്മ തീകൊളുത്തി […]

Keralam

കാസര്‍കോട് സഹകരണ സംഘത്തില്‍ തട്ടിപ്പ്; പണവുമായി സെക്രട്ടറി മുങ്ങി

കാസര്‍കോട്: സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തില്‍ തട്ടിപ്പ്. 4.76 കോടി രൂപയുമായി സഹകരണ സംഘം സെക്രട്ടറി മുങ്ങി. സിപിഐഎം ഭരിക്കുന്ന കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ്. സൊസൈറ്റി സെക്രട്ടറിയും സിപിഐഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ രതീശനെതിരെയാണ് കേസ്. അംഗങ്ങള്‍ അറിയാതെ സ്വര്‍ണപ്പണയവായ്പ […]

Keralam

തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട

തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകൾ ചെറുതുരുത്തി പോലീസ് പിടികൂടി. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന കൊച്ചിൻ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുകയില ഉത്പന്നമാണ് പോലീസ് പിടികൂടിയത്. ഇന്നോവ കാറിൽ 15 ചാക്കുകളിലായി […]

Keralam

കെപി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ

ആലപ്പുഴ : കെപി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ. മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാളിലെ കേന്ദ്രത്തില്‍ എട്ട് ദിവസത്തെ പരിശീലനമാണ് ശിക്ഷ. പരിശീലനത്തിന് വഴങ്ങുന്നില്ലെങ്കില്‍ കേസ് പോലീസിന് കൈമാറുമെന്ന് ജില്ലാ ആര്‍ടിഒ ദിലു എ കെ അറിയിച്ചു. അപകടകരമായി കാര്‍ […]

Keralam

അനിശ്ചിതത്വങ്ങൾക്ക് അവസാനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. തിരുവനന്തപുരം മുട്ടത്തറയിൽ മൂന്നുപേർക്കാണ് ഇന്ന് ടെസ്റ്റ് നടത്തിയത്. കടുത്ത പ്രതിഷേധത്തിനിടെ പോലീസ് ഇടപെടലോടെയാണ് ടെസ്റ്റ് നടത്താനായത്. ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചെങ്കിലും ഇന്ന് മാത്രമാണ് ടെസ്റ്റ് നടത്താൻ മോട്ടോർ […]

Keralam

ആശുപത്രിയിലേക്ക് പോകുന്നവഴി കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയിൽ കുടുങ്ങിയത്. പിന്നീട് നാട്ടുകാർ എത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാൻ വൈകിയതാണു […]

Keralam

കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിന്റെ മർദനമേറ്റെന്ന് പരാതി

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിന്റെ മർദനമേറ്റെന്ന് പരാതി. ഭർത്താവ് രാഹുലിനെതിരെ പോലീസ് കേസടുത്തു. ഗാർഹിക പീഡനം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധുവിന്റെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബന്ധം തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം മടങ്ങി. മെയ് അഞ്ചിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഏഴ് ദിവസത്തിന് ശേഷം […]

Keralam

കണ്ണൂരിൽ ബോംബ് സ്ഫോടനം; പൊട്ടിയത് രണ്ട് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പോലീസ്  പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും […]