Keralam

തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട

തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകൾ ചെറുതുരുത്തി പോലീസ് പിടികൂടി. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന കൊച്ചിൻ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുകയില ഉത്പന്നമാണ് പോലീസ് പിടികൂടിയത്. ഇന്നോവ കാറിൽ 15 ചാക്കുകളിലായി […]

Keralam

കെപി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ

ആലപ്പുഴ : കെപി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ. മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാളിലെ കേന്ദ്രത്തില്‍ എട്ട് ദിവസത്തെ പരിശീലനമാണ് ശിക്ഷ. പരിശീലനത്തിന് വഴങ്ങുന്നില്ലെങ്കില്‍ കേസ് പോലീസിന് കൈമാറുമെന്ന് ജില്ലാ ആര്‍ടിഒ ദിലു എ കെ അറിയിച്ചു. അപകടകരമായി കാര്‍ […]

Keralam

അനിശ്ചിതത്വങ്ങൾക്ക് അവസാനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. തിരുവനന്തപുരം മുട്ടത്തറയിൽ മൂന്നുപേർക്കാണ് ഇന്ന് ടെസ്റ്റ് നടത്തിയത്. കടുത്ത പ്രതിഷേധത്തിനിടെ പോലീസ് ഇടപെടലോടെയാണ് ടെസ്റ്റ് നടത്താനായത്. ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചെങ്കിലും ഇന്ന് മാത്രമാണ് ടെസ്റ്റ് നടത്താൻ മോട്ടോർ […]

Keralam

ആശുപത്രിയിലേക്ക് പോകുന്നവഴി കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയിൽ കുടുങ്ങിയത്. പിന്നീട് നാട്ടുകാർ എത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാൻ വൈകിയതാണു […]

Keralam

കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിന്റെ മർദനമേറ്റെന്ന് പരാതി

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിന്റെ മർദനമേറ്റെന്ന് പരാതി. ഭർത്താവ് രാഹുലിനെതിരെ പോലീസ് കേസടുത്തു. ഗാർഹിക പീഡനം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധുവിന്റെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബന്ധം തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം മടങ്ങി. മെയ് അഞ്ചിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഏഴ് ദിവസത്തിന് ശേഷം […]

Keralam

കണ്ണൂരിൽ ബോംബ് സ്ഫോടനം; പൊട്ടിയത് രണ്ട് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പോലീസ്  പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും […]

Keralam

കേസ് വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുവെന്ന് ഡ്രൈവര്‍ യദു

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും താനും തമ്മിലുള്ള തര്‍ക്കത്തില്‍ കേസ് വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുവെന്ന് ഡ്രൈവര്‍ യദുവിന്റെ ആരോപണം. മെമ്മറി കാര്‍ഡ് താന്‍ എടുത്തുവെന്നാക്കി തീര്‍ക്കാന്‍ പോലീസ് ശ്രമം നടക്കുന്നുവെന്നും യദു ആരോപിച്ചു. തെറ്റ് എന്റെ ഭാഗത്താണെന്ന് വരുത്തി തീര്‍ക്കാനാണ് നീക്കം. മെമ്മറി കാര്‍ഡ് വിഷയത്തില്‍ എന്താണ് […]

Keralam

തൃശൂരിൽ ഗൃഹനാഥനെ കരുതൽ തടവിലാക്കി,പോലീസ് സന്നാഹത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ

ഗൃഹനാഥനെ കരുതൽ തടവിലാക്കി, പോലീസ് സന്നാഹത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ. തൃശ്ശൂർ പുത്തൻപീടിക സ്വദേശി ചക്കിത്തറ വീട്ടിൽ സുരേഷിന്റെ വീട് ആണ് നാടകീയമായി ജപ്തി ചെയ്തത്. ആത്മഹത്യ ഭീഷണി മുഴക്കിയ ഭാര്യയേയും മക്കളേയും വാതിൽ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയ ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്. നാടകീയമായ നീക്കങ്ങളിലൂടെ ആയിരുന്നു […]

Keralam

പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്റെ പേരില്‍ തട്ടിപ്പിന് ശ്രമം

റാന്നി: പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്റെ പേരില്‍ തട്ടിപ്പിന് ശ്രമം. വാട്‌സ് ആപ്പില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രേം കൃഷ്ണന്റെ ചിത്രം ഡിപിയാക്കി പണം ആവശ്യപ്പെട്ട് സന്ദേശം അയക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. സബ്കളക്ടറാണ് പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതായി ആദ്യം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മറ്റ് ചില […]

Keralam

കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി അറസ്റ്റിലായി. പാടിയോട്ടുചാല്‍ സ്വദേശിനി പി പി ശോഭ (45)യെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കേസില്‍ പയ്യന്നൂര്‍ സ്വദേശി ഷിജു (36) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ശോഭയാണ് ഷിജുവിന് […]