Schools

എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം; അനധികൃത അച്ചടിയും വിതരണവും വ്യാപകം

കൊച്ചി: സംസ്ഥാനത്ത് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നത്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍ കിട്ടാനില്ല. മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി നടന്നിട്ടില്ല. ഇതിനിടെ […]

Keralam

പാലക്കാട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയില്‍ അസ്ഥികൂടം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ വൈകിട്ട് പ്രദേശത്ത് വിറക് ശേഖരിക്കാന്‍ എത്തിയ നാട്ടുകാരാണ് അസ്ഥികൂടം കണ്ടത്. നാട്ടുകാര്‍ വിവമറിയിച്ചതിനെ തടര്‍ന്ന് പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തി അസ്ഥികൂടം കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ഫോറന്‍സിക് സംഘവും പരിശോധന നടത്തി. നാലുമാസം മുമ്പ് വിറക് […]

Keralam

യുവതി ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ച സംഭവം; വിവാഹത്തിന് തയ്യാറാണെന്ന് കുഞ്ഞിൻ്റെ പിതാവ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറാണെന്ന് കുഞ്ഞിൻ്റെ പിതാവ്. ചികിത്സയില്‍ കഴിയുന്ന യുവതിയുടെയും കൊല്ലം സ്വദേശിയായ യുവാവിൻ്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹ സന്നദ്ധത അറിയിച്ചത്. ഇരുവരും തമ്മിലുള്ള അടുപ്പം ഇവരുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. […]

Keralam

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങി. പ്രതിഷേധം കാരണം തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല. മുട്ടത്തറ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ അപേക്ഷകര്‍ ആരും എത്തിയില്ല. എറണാകുളത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു. കോഴിക്കോടും അപേക്ഷകര്‍ എത്താത്തതിനാല്‍ ടെസ്റ്റ് നടന്നില്ല. മുട്ടത്തറയില്‍ മൂന്ന് പേര്‍ […]

Keralam

പാലക്കാട് ലോട്ടറി വില്‍പനക്കാരിക്ക് നേരെ ആസിഡ് ആക്രമണം

പാലക്കാട്: ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ […]

Keralam

എസ്എസ്എല്‍സി പരീക്ഷ തോല്‍ക്കുമെന്ന ഭയത്തിൽ 15- കാരി ജീവനൊടുക്കി

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തിൽ മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കി. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂര്‍ പവദാസിന്‍റെ മകള്‍ നിവേദ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു […]

Keralam

വയനാട്ടിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു

പനമരം: വയനാട് നടവയൽ നെയ്ക്കുപ്പയിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു. പോലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കൽ അജേഷിന്‍റെ വാഹനമാണ് കാട്ടാന തകർത്തത്. കാറിന്‍റെ മുൻഭാഗം കാട്ടാന ചവിട്ടി തകർത്തു. പിൻഭാഗത്ത് കുത്തി. കാർ മൂടിയിരുന്ന ടാർപോളിൻ ഷീറ്റ് വലിച്ചുകീറി. കാറിനു സമീപത്തുണ്ടായിരുന്ന ബൈക്കും ചവിട്ടിമറിച്ചു. വീട്ടിമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ […]

India

ജാതി അധിക്ഷേപം, നഗ്നനാക്കി മർദനം : ദളിത് യുവാവ് ആത്മഹത്യ ചെയ്തു

ഉയർന്ന ജാതിക്കാർ അധിക്ഷേപിക്കുകയും നഗ്നനാക്കി മർദിക്കുകയും ചെയ്തതിനു പിന്നാലെ ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മഹാരാഷ്ട്രയിലെ കൊപാർഡി ഗ്രാമത്തിൽ സംഘർഷം. വ്യാഴാഴ്ച ഉച്ചയോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഒരു നാടോടി കലാരൂപത്തിൻ്റെ ഭാഗമായി നൃത്തം ചെയ്തുവെന്നാരോപിച്ചാണ് യുവാവിനെ ഉയർന്ന ജാതിയിൽ പെട്ടവർ ജാതീയമായി അധിക്ഷേപിക്കുകയും നഗ്നനാക്കി മർദിക്കുകയും […]

Keralam

ഗർഭം ആഗ്രഹിച്ചിരുന്നില്ല, ആൺ സുഹൃത്തിന് അറിയാമായിരുന്നു യുവതി

കൊച്ചി: പനമ്പിള്ളിനഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കൊല്ലപ്പെട്ട കുഞ്ഞിൻ്റെ അമ്മ പോലീസിന് നൽകിയ മൊഴി. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറയുന്നത്. താൻ ​ഗർഭിണിയാണെന്ന് മാതാപിതാക്കളോട് പറയാൻ യുവതിക്ക് ധൈര്യമുണ്ടായിരുന്നില്ല. യുവതി ഗർഭിണിയായത് […]

Keralam

മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിൻ്റെ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിൻ്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായി യദുവിൻ്റെ മൊഴി എടുക്കും. അതിനിടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ തമ്പാനൂർ പോലീസ്, ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരെ ചോദ്യം ചെയ്യും. ബസ് ടെർമിനലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കേസിലെ നിർണായക […]