Colleges

ഉഷ്ണതരംഗ സാധ്യത; മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം. പോലീസ്, അഗ്‌നിശമന രക്ഷാസേന, […]

Keralam

ചില്ലറയെ ചൊല്ലിയുണ്ടായ തർക്കം; കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായ കരുവന്നൂർ സ്വദേശി മരിച്ചു

തൃശ്ശൂര്‍: ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായ കരുവന്നൂർ സ്വദേശി പവിത്രൻ (68) ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 ഓടെ തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിൻ്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ […]

Keralam

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആര്യാ രാജേന്ദ്രനെതിരെ സൈബർ അതിക്രമം നടക്കുകയാണ്. ആര്യ തെറ്റ് ചെയ്തിട്ടില്ലെന്നും കെഎസ്ആർടിസി ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും സനോജ് പറഞ്ഞു. ആര്യ പ്രതികരിച്ചത് പോലെ എല്ലാ പെൺകുട്ടികളും ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം. ആര്യാ […]

Keralam

മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്, കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ നിർണായക വഴിത്തിരിവ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു  ദൃശ്യവുമില്ല. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പോലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്. റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന […]

Keralam

ആലുവ ഗുണ്ടാ ആക്രമണം കാറിലെത്തിയവര്‍ കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ചു

ആലുവ: ചൊവ്വര കൊണ്ടോട്ടിയില്‍ കാറിൽ എത്തിയ സംഘം കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ മൻസൂർ പറഞ്ഞു. തലയ്ക്ക് അടിയേറ്റപ്പോൾ എല്ലാവരും ഓടിയെന്നും മൻസൂർ പറഞ്ഞു. പരിസരത്ത് ഉണ്ടായിരുന്ന ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാൻ കാര്യം തിരക്കാൻ വന്നതാണ്. സുലൈമാനെ ചവിട്ടി താഴെയിട്ട പ്രതികൾ തല അടിച്ച് തകർത്തുവെന്നും […]

Keralam

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരം: മെഡിക്കൽ കോളേജ്  ജീവനക്കാരിക്ക് ക്രൂരമർദനം. എം.ആർ.ഐ സ്കാനിംഗിന്  ഡേറ്റ് കൊടുക്കാത്തതിനാണ് മർദ്ദനം. എച്ച്.ഡി.എസ്  ജയകുമാരിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. മുഖത്ത് പൊട്ടലേറ്റ ജയകുമാരി അബോധാവസ്ഥയിലായി. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജ്  […]

India

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; പോലീസിൻ്റെ വീഴ്ച തുറന്നുകാട്ടി സിബിഐ കുറ്റപത്രം

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിനിടെ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ പോലീസിൻ്റെ വീഴ്ച തുറന്നു കാട്ടി സിബിഐ. സഹായം തേടി പോലീസ് വാഹനത്തിനടുത്ത് എത്തിയ ഇരകളെ പോലീസ് സഹായിച്ചില്ല. വണ്ടിയുടെ താക്കോല്‍ ഇല്ലെന്നായിരുന്നു പോലീസുകാര്‍ മറുപടി നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആരോപണ വിധേയരായ മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു […]

Keralam

കണ്ണൂരിൽ അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ (44) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. പോലീസ്‌ സംഭവ സ്ഥലത്ത് പരിശോധന ആരംഭിച്ചു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. […]

Keralam

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന് സംശയിക്കുന്ന അതിഥി തൊഴിലാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഡാണാപ്പടിയില്‍ മീന്‍കട നടത്തുന്ന ആളാണ് […]

Keralam

തലശേരി മാടപ്പീടികയിൽ‌ ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് കണ്ണൂരിൽ 14കാരൻ മരിച്ചു. തലശേരി മാടപ്പീടികയിൽ‌ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്‍റെയും സുനിലയുടെയും മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കെ.പി. ശ്രീനികേതാണ് മരിച്ചത്. അധ്യാപകരായ മഹേഷും സുനിലയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. കൽത്തൂൺ ഇളകി […]