Keralam

എംഎല്‍എക്കെതിരെ കേസ്; പോലീസിന്‍റേത് തലതിരിഞ്ഞ നടപടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിനെ ആക്രമിച്ച സംഭവത്തില്‍ പോലീസിന്‍റേത് തലതിരിഞ്ഞ നടപടിയാണെന്ന് രമേശ് ചെന്നിത്തല. അക്രമണത്തില്‍ എംഎല്‍എക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. എന്നാല്‍, അപായപ്പെടുത്താന്‍ ശ്രമിച്ച ആളുകള്‍ക്ക് എതിരെ കേസില്ല. എംഎല്‍എക്കെതിരെയാണ് കേസ്. പോലീസിന് എന്തു പറ്റിയെന്നും അറിയില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിനിടയാണ് കരുനാഗപ്പള്ളി എംഎല്‍എ സി […]

Keralam

പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ല; കെ സുരേന്ദ്രന്‍

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ലെന്ന് വയനാട് സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. അന്നദാനത്തിന് വേണ്ടി ക്ഷേത്രത്തിലെ ഭക്തൻ തയ്യാറാക്കിയ കിറ്റാണ് പിടികൂടിയത്. ആദിവാസികൾക്കുള്ള കിറ്റാണെന്ന് പറഞ്ഞ് എൽഡിഎഫും യുഡിഎഫും ഗോത്രവിഭാഗങ്ങളെ ആക്ഷേപിക്കുകയാണ്. ടി സിദ്ദിഖിൻ്റെ ആരോപണത്തിന് പിന്നിൽ മറ്റ് പല ഉദ്ദേശങ്ങളും ഉണ്ടെന്നും കെ സുരേന്ദ്രൻ […]

Keralam

മാനന്തവാടിയിൽ പോലീസും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും തമ്മിൽ തർക്കം

കൽപ്പറ്റ: മാനന്തവാടിയിൽ പോലീസും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും തമ്മിൽ തർക്കം. മാനന്തവാടിയിൽ ബിജെപി പ്രചാരണ ബോർഡുകൾ പോലീസ് എടുത്തു മാറ്റിയതിനെത്തുടർന്നാണ് തർക്കമുണ്ടായത്. ബിജെപി തമിഴ്‌നാട് അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയിൽ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ നീക്കിയതാണ് […]

Keralam

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം; മോഷണ രീതി പോലീസിനോട് വെളിപ്പെടുത്തി ഇര്‍ഫാന്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ മുഹമ്മദ് ഇര്‍ഫാന്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെത്തിയതെന്ന് പോലീസിനോട് പറഞ്ഞു. ഓട്ടോക്കാരോട് ചോദിച്ചാണ് നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്നത് പനമ്പിള്ളി നഗറിലാണെന്ന് മനസ്സിലാക്കിയത്. ഗൂഗിള്‍ മാപ്പിൻ്റെ സഹായത്തോടെ പനമ്പിള്ളി നഗറിലെത്തി ഏറെ നേരം ചുറ്റിക്കറങ്ങുകയും ചെയ്തു. തലപ്പാക്കട്ടി ബിരിയാണി റസ്റ്റോറന്റിലെത്തി ഇര്‍ഫാന്‍ ബിരിയാണി […]

Keralam

മലപ്പുറത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വി​ഗ്രഹങ്ങളും സ്വർണവും കവർന്ന പ്രതി പോലീസ് പിടിയിൽ

മലപ്പുറം: മലപ്പുറം എരമം​ഗലത്ത് ചരിത്ര പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർന്ന പ്രതി പോലീസ് പിടിയിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫിനെയാണ് കൊടുങ്ങല്ലൂരിൽ വച്ചു പെരുമ്പടപ്പ് സിഐ ടി സതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്ന് […]

Keralam

കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസില്‍ നടപടി ; ഗള്‍ഫ് മലയാളിക്കെതിരെ കേസെടുത്ത് പോലീസ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും മട്ടന്നൂർ എംഎല്‍എയുമായ കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസില്‍ നടപടി. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഗള്‍ഫ് മലയാളിയുമായ കെ എം മിന്‍ഹാജിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ഇതിനുപുറമെ കാലാപാഹ്വാനവും ചുമത്തിയിട്ടുണ്ട്. നേരത്തെ ന്യൂമാഹി […]

Keralam

കണ്ണൂരിൽ സിപിഐഎം ഓഫീസിന് നേരെ ആക്രമണം

കണ്ണൂർ : കണ്ണൂരിൽ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. കണ്ണൂരിലെ കുഞ്ഞിമംഗലം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസിന് ഇന്ന് രാവിലെ പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും കൊടികളും അക്രമികൾ നശിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷ […]

Keralam

കൊലപാതകശ്രമകേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ

കൊലപാതകശ്രമകേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ കായംകുളം ഏരിയ ജോയിന്റെ സെക്രട്ടറി സാജിദ് ഷാജഹാനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പോലീസിനെ ആക്രമിച്ച സംഭവത്തെ ന്യായികരിച്ച് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കൊലപാതക ശ്രമത്തിലാണ് ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. സാജിദ് നേരത്തെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ […]

India

രാത്രി പത്തുമണിക്കു ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം;അണ്ണാമലൈയ്ക്കെതിരെ കേസ്

കോയമ്പത്തൂർ: രാത്രി പത്തുമണിക്ക് ശേഷവും പ്രചാരണം നടത്തിയതിനു കോയമ്പത്തൂർ സ്ഥാനാർഥി കെ അണ്ണാമലൈയ്ക്കെതിരെ കേസെടുത്ത്  പോലീസ്‌ .പ്രചാരണ സമയം സംബന്ധിച്ച ചട്ടലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്.  ബിജെപി കോയമ്പത്തൂർ പ്രസിഡന്‍റ് രമേശ് കുമാർ, ജില്ലാ ട്രഷറർ സെന്തിൽ കുമാർ എന്നിവർക്കെതിരെയും കോയമ്പത്തൂർ പോലീസ്‌ കേസെടുത്തിട്ടുണ്ട്. ആവാരം പാളയത്ത് വച്ചു നടന്ന പ്രചാരണത്തിനിടെ […]

Keralam

തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ധനു കൃഷ്ണ എന്ന യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ധനു കൃഷ്ണയുടെ കഴുത്തിനാണ് വെട്ടേറ്റത്.  ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ധനു കൃഷ്ണനെ വെട്ടിയ ഷമീർ പോലീസ് കസ്റ്റഡിയിലാണ്. […]