
ഭര്‍ത്താവ് മരിച്ചതോടെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന പരാതിയുമായി യുവതി
തിരുവനന്തപുരം: ഭര്‍ത്താവ് മരിച്ചതോടെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന പരാതിയുമായി യുവതി. തിരുവനന്തപുരം പ്ലാവുവിളയില്‍ ശ്രീദേവിയും മക്കളുമാണ് ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ശ്രീദേവിയുടെ ഭര്‍ത്താവ് അജികുമാര്‍ മരിച്ചത്. കുടുംബ വീടിനടുത്ത് നിര്‍മ്മിച്ച ചെറിയ ഷെഡ്ഡിലായിരുന്നു രോഗിയായ ശ്രീദേവിയും ഹൃദ്രോഗിയായ മകളും ഉള്‍പ്പെടുന്ന കുടുംബം താമസിച്ചിരുന്നത്. […]