
അപമാനിക്കാന്‍ ശ്രമം, തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും: പി പി ദിവ്യ
കണ്ണൂര്‍: വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ. ഫെയ്‌സ്ബുക്കിലാണ് ദിവ്യയുടെ പ്രതികരണം. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദിവ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. […]