Keralam

സിപിഐഎമ്മിന്റെ അനുനയനീക്കം പാളിയോ; പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചന, ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഐഎം ശ്രമം തുടരുന്നതിടെ, അതിവേഗ നീക്കവുമായി കോൺഗ്രസ്.പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ ആലോചന.പ്രേംകുമാർ ഇന്ന് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. കോൺഗ്രസ് പ്രവേശനത്തിന് ശേഷം അന്തിമതീരുമാനം. പ്രേംകുമാറിന്റെ സ്ഥാനാർഥിത്വം ആറ് മണ്ഡലങ്ങളിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. എന്നാൽ കഴക്കൂട്ടത്ത് മത്സരിക്കുന്ന […]

Keralam

‘പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്; വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കും’; സജി ചെറിയാന്‍

ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാറിനെ മാറ്റിയത് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വിശദീകരണം. ചെയര്‍മാന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ കണ്ടെത്തിയത്. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈകടത്താറില്ലെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി […]

Keralam

‘പറഞ്ഞ കാര്യങ്ങൾ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു, കാള പെറ്റെന്ന് കേട്ട ഉടൻ കയർ എടുക്കരുത്’; ആത്മയുടെ തുറന്ന കത്തിന് പ്രേംകുമാറിൻ്റെ മറുപടി

ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’യ്ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാർ. സദുദ്ദേശത്തോടെ താൻ പറഞ്ഞ കാര്യങ്ങൾ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു, താൻ കൂടി അംഗമായ ‘ആത്മ’ യിലെ ആരെയും അപമാനിച്ചിട്ടില്ല. കാളപെറ്റെന്ന് കേട്ടയുടൻ കയർ എടുക്കരുതെന്ന് പ്രേംകുമാർ മറുപടിയിൽ സൂചിപ്പിച്ചു. “ചില പരിപാടികൾ നമ്മുടെ ഭാഷയെയും സംസ്കാരത്തെയും മലിനപ്പെടുത്തുന്നുണ്ട്. […]

Keralam

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍; പ്രേംകുമാറിന് താല്‍ക്കാലിക ചുമതല

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ പ്രേംകുമാറിന് താല്‍ക്കാലിക ചുമതല നല്‍കി സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ് പ്രേംകുമാര്‍. ലൈംഗികാതിക്രമാ ആരോപണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് ചുമതല നല്‍കിയത്.

Keralam

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ: പ്രേംകുമാര്‍ താത്ക്കാലിക ചുമതല ഏറ്റെടുത്തേക്കുമെന്ന് സൂചന

കൊച്ചി: ആരോപണങ്ങൾക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവച്ചതോടെ അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന. 2022 ൽ ബീനാ പോൾ സ്ഥാനമൊഴിഞ്ഞതിനു ശേഷമായിരുന്നു പ്രേംകുമാർ വൈസ് ചെയർമാനായി സ്ഥാനമേറ്റത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്‍റെ […]