India

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍; രണ്ടാഴ്ച നീളുന്ന ആഘോഷവുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17 നാണ് മോദിയുടെ ജനനം. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും ഇന്ന് തുടക്കമിടും. മോദിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്വാഡ’ (സേവന വാരം) […]

India

പ്രധാനമന്ത്രി നാളെ മണിപ്പൂരിലേക്ക് ; കലാപം ശേഷമുള്ള ആദ്യ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂർ സന്ദർശിക്കും. 2023 മെയ് മാസത്തിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അദ്ദേഹം സംസ്ഥാനത്തേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. ചുരാചന്ദ്പൂരിലും , ഇംഫാലിലുമായ് രണ്ട് പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. മേഖലയിൽ കേന്ദ്ര സേനയും, പോലീസും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇതിനിടയിൽ ചില സംഘർഷങ്ങളും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. […]

India

‘എൻ്റെ അമ്മ എന്തു തെറ്റു ചെയ്തു?’, അപമാനിച്ചത് രാജ്യത്തെ മുഴുവന്‍ അമ്മമാരെയും സഹോദരിമാരെയും: പ്രധാനമന്ത്രി

മരിച്ചു പോയ തൻ്റെ അമ്മയെ അധിക്ഷേപിച്ചതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ അമ്മ രാഷ്ട്രീയത്തിലൊന്നുമുണ്ടായിരുന്നില്ല. എന്തിനാണ് മരിച്ചു പോയ തൻ്റെ അമ്മയെ ഇത്തരത്തില്‍ രാഷ്ട്രീയ രംഗത്തേക്ക് വലിച്ചിഴച്ച് അപമാനിക്കുന്നത്. അതിന് തൻ്റെ അമ്മ എന്തു തെറ്റാണ് ചെയ്തത് ?. ഇത്തരമൊരു രാഷ്ട്രീയവേദിയില്‍ വെച്ച് മരിച്ചു പോയ തൻ്റെ അമ്മയെ […]

India

‘അതിരുകള്‍ക്ക് അതീതം, സംഘര്‍ഷഭരിതമായ ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയും’; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ ഒരു ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയുമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ആന്തരിക സമാധാനം ആഗോള നയമായി മാറുന്ന, മാനവികതയെ അടിസ്ഥാനമാക്കിയുള്ള രണ്ടാം പതിപ്പിന് ഈ യോഗ ദിനം […]

India

കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വീട്ടിൽ ക്രിസ്മസ് ആഘോഷം; പുൽക്കൂടിന് മുന്നിൽ മെഴുകുതിരി കൊളുത്തി മോദി

കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ ഡൽഹിയിലുള്ള വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി മോദി തൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെ ജോർജ് കുര്യനും കുടുംബവും പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. കരോൾ സംഘത്തിന്റെ ഗാനവിരുന്നും പരിപാടിയിൽ ഒരുക്കിയിരുന്നു. വീട്ടിലൊരുക്കിയ […]

India

മോദിയുടെ പേരില്‍ ക്ഷേത്രം പണിത നേതാവ് ബിജെപി വിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്. ശ്രീ നമോ ഫൗണ്ടേഷന്റെ മായുര്‍ മുണ്ഡെയാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയുടെ വിശ്വസ്ത പ്രവര്‍ത്തകനായി താന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവെന്ന് മായുര്‍ മുണ്ഡെ […]

India

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. ഡെലവെയറിലെത്തുന്ന മോദി ഇന്ത്യ യുഎസ് ജപ്പാന്‍ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും. പ്രസിഡന്റ് ബൈഡന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. […]

India

ഇന്ത്യൻ റെയിൽവേ രൂപകൽപ്പന ചെയ്ത വന്ദേ മെട്രോ ഈ മാസം 16ന് ഫ്ലാ​ഗ് ഓഫ് ചെയ്യും

ചെന്നൈ : ഇന്ത്യൻ റെയിൽവേ രൂപകൽപ്പന ചെയ്ത വന്ദേ മെട്രോ ഈ മാസം 16ന് ഫ്ലാ​ഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേ മെട്രോ ഫ്ലാ​ഗ് ഓഫ് ചെയ്യുക. ആദ്യ സർവീസ് ​ഗുജറാത്തിലെ ഭുജ്-അഹമ്മദാബാദ് പാതയിലായിരിക്കും. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഒരുമാസം വരെ പോയി […]

World

ക്വാഡ് ഉച്ചകോടി യുഎസ് ആഥിതേയത്വം വഹിക്കും ; 2025ലെ വേദി ഇന്ത്യയിലെന്ന് സൂചന

ന്യൂഡൽഹി : ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വ​ഹിക്കും. സെപ്റ്റംബർ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവർ പങ്കെടുക്കും. ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം […]

Uncategorized

മോദിയോട് എനിക്ക് വെറുപ്പില്ല, ആശയങ്ങളോട് വിയോജിക്കുന്നു: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  വെറുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയോട് സഹതാപം മാത്രമാണുള്ളതെന്നും രാഹുല്‍ പ്രതികരിച്ചു. അമേരിക്കന്‍ സന്ദർശനത്തിനിടെ വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയോട് വിദ്വേഷമൊന്നുമില്ല. തന്റെ കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് മോദിയുടേതെന്നും അതിനോട് വിയോജിക്കുന്നുവെന്നുമാണ് രാഹുൽ […]