‘വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയുന്നില്ല, വൻവ്യവസായികളുടെ വായ്പകൾ കണ്ണടച്ച് എഴുതി തള്ളുന്നു’: കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി
മുണ്ടക്കൈ ദുരിത ബാധിതരുടെ വായ്പകൾ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സർക്കാർ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി എംപി. ജനങ്ങൾക്ക് സഹായം അത്യാവശ്യമായിരുന്ന സാഹചര്യത്തിൽ കേന്ദ്രം അവരെ പരാജയപ്പെടുത്തി എന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തോട് പൂർണമായും യോജിക്കുന്നുവെന്നും പ്രിയങ്ക എക്‌സ് പോസ്റ്റിൽ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതെന്നും വൻവ്യവസായികളുടെ വായ്പകൾ […]
