
കണ്ണൂരിൽ പി.എസ്.സി. പരീക്ഷയിൽ ഹൈടെക് കോപ്പിയടി; മൈക്രോ ക്യാമറയും ഇയർഫോണുമായി കോപ്പിയടി നടത്തിയ യുവാവ് പിടിയിൽ
കണ്ണൂരിൽ പി.എസ്.സി. പരീക്ഷയിൽ മൈക്രോ ക്യാമറ, ഇയർഫോൺ എന്നിവ ഉപയോഗിച്ച് ഹൈടെക് കോപ്പിയടി. സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റൻറ് പരീക്ഷക്കിടെയാണ് കോപ്പിയടിച്ചത്. കോപ്പിയടിച്ച പെരളശേരി സ്വദേശി മുഹമ്മദ് സഹദിനെ പിഎസ് സി വിജിലൻസ് വിഭാഗം പിടികൂടി. പയ്യാമ്പലം ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു പരീക്ഷ നടന്നത്. പരീക്ഷയ്ക്കിടെയാണ് യുവാവിനെ പിടികൂടിയത്. […]