‘അന്‍വര്‍ വിഷയം വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട, അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് ആഗ്രഹം’: കെ സുധാകരന്‍
യുഡിഎഫിനെതിരായ അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കളുടെ മറുപടിക്കും പിന്നാലെ അന്‍വറിനെ പിന്തുണച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. […]
