Keralam

പുതിയ ടീമിന് കേരളത്തിൽ ലഭിച്ച സ്വീകര്യതയിൽ രാഹുൽ ഗാന്ധി സന്തുഷ്ടൻ; കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്

പുതിയ ടീമിന് കേരളത്തിൽ ലഭിച്ച സ്വീകര്യതയിൽ രാഹുൽ ഗാന്ധി സന്തുഷ്ടനെന്ന് കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്. സംഘടന കാര്യങ്ങൾ ഒക്കെ പിന്നെ ചർച്ച ചെയ്യും. തക്ക സമയത്തു ആവശ്യമായ സംഘടന ശക്‌തീകരണം നടത്തും. പതിവ് രീതിയിൽ നിന്ന് വലിയ മാറ്റം ഒന്നും ഉണ്ടാകില്ല. എല്ലാ സമുദായങ്ങളെയും കാണും, വെള്ളാപ്പള്ളിയെ […]

India

‘സൈന്യത്തില്‍ അഭിമാനം’; ഓപ്പറേഷന്‍ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സേനയില്‍ അഭിമാനിക്കുന്നുവെന്നും ഭീകരതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സേനയ്ക്കും സര്‍ക്കാരിനുമൊപ്പമെന്നും ഖര്‍ഗെ വ്യക്തമാക്കി. ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഖര്‍ഗെ പറയുന്നു. സൈന്യത്തില്‍ അഭിമാനമെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. ഭീകരതയ്‌ക്കെതിരായ സൈനിക നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണയെന്ന് ജയറാം രമേശ് എക്‌സില്‍ […]

Keralam

‘കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതുണ്ടോ’?; മുതിർന്ന നേതാക്കളെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി

കെപിസിസി അധ്യക്ഷ മാറ്റത്തിൽ മുതിർന്ന നേതാക്കളെ ബന്ധപ്പെട്ട് രാഹുൽ ഗാന്ധി. മുൻ കെപിസിസി അധ്യക്ഷന്മാർ അടക്കമുള്ളവരെ ഫോണിൽ വിളിച്ചു. കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതുണ്ടോ എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. സുധാകരനെ മാറ്റേണ്ടതില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻമാരടക്കം ഒരു വിഭാഗം നേതാക്കൾ അറിയിച്ചു. പുതിയ കെ പിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാനാണ് […]

India

‘രാജ്യം മുഴുവന്‍ നീതിക്കായി കാത്തിരിക്കുന്നു’ ; പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനയ് നര്‍വാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ കര്‍നാളിലുള്ള വിനയ് നര്‍വാളിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി എത്തി. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളായ ബി കെ ഹരിപ്രസാദ്, ഉദയ് ബന്‍, ദീപേന്ദര്‍ സിങ് ഹൂഡ, ദിവ്യാന്‍ശു ബുദ്ധിരാജ […]

India

‘രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണം; മോദി പിന്നാക്കക്കാർക്കായി എന്തു ചെയ്തു?’ രാഹുൽ ഗാന്ധി

രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന് എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരണത്തിലുള്ള തെലങ്കാനയിൽ വിപ്ലവകരമായ മാറ്റം നടത്തി. ഇത് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണം. പിന്നാക്കകാർക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പിന്നാക്കക്കാർക്കായി എന്തു ചെയ്തുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു. കോൺഗ്രസ് പിന്നാക്ക വിഭാഗത്തിനൊപ്പമെന്നും എല്ലാവർക്കും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും രാഹുൽ […]

Keralam

‘വഖഫ് ബിൽ പാസാക്കിയ ബി.ജെ.പിയുടെ അടുത്തലക്ഷ്യം കത്തോലിക്കാ സഭ’; രാഹുൽ ഗാന്ധി

ആർഎസ്എസ് മുഖപത്രത്തിൽ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച ലേഖനം ആയുധമാക്കി പ്രതിപക്ഷം. ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം വേണ്ടിവന്നില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. വഖഫ് ബിൽ പാസാക്കിയ ബി.ജെ.പിയുടെ അടുത്തലക്ഷ്യം കത്തോലിക്കാ സഭയാണ്. ഭരണഘടനയാണ് ആശ്രയമെന്നും, അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ആർഎസ്എസ് […]

India

ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കും’; ഗുജറാത്തിൽ നേതാക്കൾക്ക്‌ ശക്തമായ താക്കീതുമായി രാഹുൽ ഗാന്ധി

ഗുജറാത്തിലെ നേതാക്കൾക്ക്‌ ശക്തമായ താക്കീതുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർട്ടിക്കുള്ളിൽ നിന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാൻ അനുവദിക്കില്ല. അത്തരക്കാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും രാഹുൽ ഗാന്ധി. എങ്കിൽ മാത്രമേ ഗുജറാത്തിലെ ജനങ്ങൾ കോൺഗ്രസിൽ വിശ്വസിക്കുവെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞു. പാർട്ടിയിലുള്ളത് രണ്ട് തരം വ്യക്തികളുണ്ട്. കോൺഗ്രസ് പാർട്ടിക്കൊപ്പം […]

Keralam

‘എന്റെ വിഷയത്തിലെങ്കിലും പാര്‍ട്ടിയില്‍ ഐക്യം വന്നല്ലോ’; രാഷ്ട്രീയം കളിക്കാനല്ല ലേഖനമെഴുതിയതെന്ന് ആവര്‍ത്തിച്ച് തരൂര്‍

ഏറെ ചര്‍ച്ചയായ ലേഖനം താന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എഴുതിയതെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍ എം പി. രാഹുല്‍ ഗാന്ധിയുമായി നടന്ന ഇന്നത്തെ കൂടിക്കാഴ്ചയില്‍ എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ചയായെന്ന് മാധ്യമങ്ങളോട് പറയാനാകില്ലെന്നും വളരെ പോസിറ്റീവായ ഒരു ചര്‍ച്ച തന്നെയാണ് നടന്നതെന്നും ശശി തരൂര്‍ പറഞ്ഞു. തന്റെ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഐക്യം […]

India

ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; ചർച്ചയ്ക്ക് വിളിച്ച് രാഹുൽ ​ഗാന്ധി

ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ് നേതൃത്വം. രാഹുൽഗാന്ധി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച. ലേഖന വിവാദം ശശി തരൂർ വിശദീകരിക്കും. സി.പി.ഐ.എം- മോദി അനുകൂല പ്രസ്താവനകളിലൂടെ പാർട്ടിയെ വെട്ടിലാക്കിയ ശശി തരൂരിനെ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ലേഖന വിവാദവും […]

India

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ വീണ്ടും കേസ്. ഒഡിഷ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഝാര്‍സുഗുഡ ജില്ലയിലെ ബിജെപി, ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വടക്കന്‍ റേഞ്ച് ഐജിപി ഹിമാന്‍ഷു ലാല്‍ അറിയിച്ചു. […]