India

അമിത് ഷാ കൊലപാതകിയെന്ന പരാമര്‍ശം; മാനനഷ്‌ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, നടപടി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സമർപ്പിച്ച ക്രിമിനൽ മാനനഷ്‌ടക്കേസിൽ വിചാരണ കോടതി നടപടികൾ സുപ്രീം കോടതി തിങ്കളാഴ്‌ച സ്റ്റേ ചെയ്‌തു. അമിത് ഷാ ഒരു കൊലക്കേസ് പ്രതിയെന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെ എടുത്ത മാനനഷ്‌ടക്കേസിലെ വിചാരണ നടപടികളാണ് […]

Keralam

‘മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ മോഹന്‍ ഭാഗവതിനെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്‌തേനെ’; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്ത് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര നിര്‍മ്മാണത്തോടെ എന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ മോഹന്‍ ഭാഗവത് രാജ്യദ്രോഹത്തിന് ജയിലിലാകുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് […]

India

മന്‍മോഹൻ സിങ്ങിന്റെ മരണത്തില്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കലര്‍ത്തുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജെ പി നദ്ദ

മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്കാര വിവാദത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. മന്‍മോഹന്‍റെ മരണത്തില്‍ പോലും മല്ലികാർജുൻ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കലര്‍ത്തുന്നു.ജീവിച്ചിരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ്ങിനെ കോണ്‍ഗ്രസുകാര്‍ ബഹുമാനിച്ചിട്ടില്ല.മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ ആളാണ് രാഹുല്‍.ഗാന്ധി കുടുംബം രാജ്യത്തെ ഒരു […]

Keralam

‘എം ടി യുടെ കൃതികള്‍ ഇനിയും വരും തലമുറകളെ പ്രചോദിപ്പിക്കും’; നികത്താനാവാത്ത ശൂന്യതയെന്ന് രാഹുൽ ഗാന്ധി

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്‍റെ കഥകളെല്ലാം കേരളത്തിന്‍റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്. അദ്ദേഹത്തിന്‍റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ […]

India

പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിജെപി എംപിമാരുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനുരാഗ് സിങ് ഠാക്കൂര്‍, ബാന്‍സുരി സ്വരാജ്, ഹേമാംഗ് ജോഷി എന്നിവരാണ് പൊലീസില്‍ പരാതി സമര്‍പ്പിച്ചത്. എംപിമാരെ കയ്യേറ്റം […]

India

‘ഹിന്ദു വിരോധി’, ‘സനാതന ധര്‍മ്മത്തെ അപമാനിച്ചു’; ഏകലവ്യ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ദ്രോണാചാര്യ- ഏകലവ്യ പരാമര്‍ശത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി മാപ്പുപറയണമെന്ന് ഹൈന്ദവ മതപുരോഹിതന്മാരും നേതാക്കളും. രാഹുല്‍ ഗാന്ധി വിഡ്ഡിയും ദേശവിരുദ്ധനും, ഹിന്ദു വിരോധിയുമാണെന്ന് മഹന്ത് കമല്‍ നയന്‍ ദാസ് പറഞ്ഞു. രാഹുലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏകലവ്യ കഥയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തെ തെറ്റായി പ്രതിപാദിക്കുകയാണ് […]

India

തനിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണം; ലോക്സഭ സ്പീക്കറെ കണ്ട് രാഹുല്‍ ഗാന്ധി

തനിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തിയതായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ സ്പീക്കറോട് അഭ്യർത്ഥിച്ചു. വിഷയം പരിശോധിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ബിജെപി യുക്തിരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, പക്ഷേ അവർ ഏത് തരത്തിലുള്ള […]

India

രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹി എന്ന് വിളിച്ചു; ബിജെപി വക്താവ് സംബിത് പത്രയ്‌ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി വക്താവും എംപിയുമായ സംബിത് പത്രയ്‌ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അംഗം മാണിക്യം ടാഗോര്‍, ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി. സംബിത് പാത്രക്ക് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടാണ് കത്ത്. പാര്‍ലമെന്ററി സംവിധാനത്തിന്റെ അന്തസും […]

Keralam

വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും ഇന്നെത്തും; ആഘോഷമാക്കാന്‍ പ്രവര്‍ത്തകര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് വയനാട്ടിലെ വോട്ടേഴ്‌സിനോട് നന്ദി പറയാന്‍ പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ആദ്യ പരിപാടി 12 മണിക്ക് മണ്ഡലത്തിന്റെ ഭാഗമായ മുക്കത്താണ്. പിന്നീട് മലപ്പുറത്തെ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ പരിപാടികളിലും പങ്കെടുക്കും. കരുളായിലും വണ്ടൂരിലും റോഡ് […]

India

‘മോദി ഭരണഘടന വായിച്ചിട്ടില്ല എന്നത് എന്‍റെ ഉറപ്പ്’, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭരണഘടനാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആര്‍എസ്എസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി ഭരണഘടന വായിച്ചിരുന്നുവെങ്കില്‍ ഓരോ ദിവസവും ഇങ്ങനെയല്ല പ്രവര്‍ത്തിക്കുകയെന്ന് ‘സംവിധാൻ രക്ഷക് അഭിയാനെ’ അഭിസംബോധന ചെയ്‌തുകൊണ്ട് പാർലമെന്‍റില്‍ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഭരണഘടനയുടെ ഒരു പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചു […]