India

‘പ്രധാനമന്ത്രി അദാനിയുടെ സംരക്ഷകൻ, 2000 കോടിയുടെ അഴിമതി നടന്നിട്ട് അന്വേഷണമില്ല’; രാഹുൽ ഗാന്ധി

ഗൗതം അദാനി ഇന്ത്യൻ-അമേരിക്കൻ നയങ്ങൾ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദിയും അദാനിയും ചേർന്ന് 2000 കോടിയുടെ അഴിമതി നടത്തി. അഴിമതിക്ക് പിന്നിൽ ഒരു വ്യക്തി അല്ല. ഇതിന് പിന്നിലെ നെറ്റ്‌വർക്കിനെ കോൺഗ്രസ്‌ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ ആവശ്യപ്പെടുന്ന അന്വേഷണത്തെ […]

Keralam

‘ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന് മോദി പറയുന്നത് അദാനിയെക്കുറിച്ച്’ ; പരിഹസിച്ച് രാഹുല്‍ ഗാന്ധി

അദാനിക്ക് വേണ്ടതെല്ലാം നല്‍കാനാണ് നരേന്ദ്രമോദിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി. ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന മോദിയുടെ പരാമര്‍ശം അദാനിയെ ഉദ്ദേശിച്ചാണെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്ര്‍റെ പരസ്യ പ്രചാരണം അവസാനിക്കും മുന്‍പ് മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശം. ഏക് ഹെ തോ സേഫ് ഹെ എന്ന് മോദി തെരഞ്ഞെടുപ്പ് പ്രചാരണ […]

India

‘ബിജെപി രാജ്യത്തുള്ളിടത്തോളം കാലം മതാടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ല’: അമിത് ഷാ

രാജ്യത്ത് ബിജെപിയുള്ള കാലം വരെ മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ ഗൂഢാലോചന നടപ്പിലാവില്ലെന്നും അമിത് ഷാ പറഞ്ഞു. ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കിയാല്‍ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയുമെന്നാണ് അമിത് ഷാ വ്യക്തമാക്കുന്നത്. […]

Keralam

‘അച്ഛൻ മരിച്ചപ്പോൾ അമ്മയെ സംരക്ഷിച്ചത് പ്രിയങ്കയായിരുന്നു, അതുപോലെ വയനാടിനേയും സംരക്ഷിക്കും’: രാഹുൽ ഗാന്ധി

വയനാടിന്‍റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയെ വയനാട്ടുകാര്‍ കൂടെ നിര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞു. എനിക്ക് നൽകിയ സ്നേഹം പ്രിയങ്കയ്ക്കും നല്‍കണം. നിങ്ങള്‍ വയനാട്ടുകാരെ ഞാൻ എന്‍റെ സഹോദരിയെ ഏല്‍പ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്‍റെ കൈയിൽ […]

Keralam

സോണിയാഗാന്ധി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം റോഡ് ഷോ

ന്യൂഡല്‍ഹി: വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. മറ്റന്നാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും വയനാട്ടിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചാരണത്തിനായാണ് സോണിയയെത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ സോണിയാഗാന്ധി സംബന്ധിക്കും. കല്‍പ്പറ്റയില്‍ പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയിലും സോണിയയും രാഹുലും […]

India

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; രാഹുൽഗാന്ധി ഇന്ന് റാഞ്ചിയിൽ

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് റാഞ്ചിയിൽ എത്തും. റാഞ്ചിയിൽ നടക്കുന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിൽ പങ്കെടുക്കും.ഇന്ത്യ മുന്നണിയുടെ സീറ്റ്‌ വിഭജന ചർച്ചകളിൽ രാഹുൽ ഗാന്ധി ഭാഗമാകും.രാഹുലിന്റെ സന്ദർശനത്തിനുശേഷം സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. അതേസമയം, സീറ്റ് വിഭജനം പൂർത്തിയായ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്കാണ് കടക്കുന്നത്. […]

India

‘നേതാക്കൾ സ്വന്തം താൽപ്പര്യത്തിന് പരിഗണന നൽകി’; ഹരിയാന തോൽവിയിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെയുടെ നേത്യത്വത്തിൽ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുൽഗാന്ധിയുടെ വിമർശനം. പാർട്ടി താൽപ്പര്യത്തിന് പകരം നേതാക്കൾ സ്വന്തം താൽപ്പര്യത്തിന് പരിഗണന നൽകിയതാണ് തിരിച്ചടിക്ക് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭൂപീന്ദർ സിങ് ഹൂഡ , പിസിസി അധ്യക്ഷൻ, നിരീക്ഷകർ […]

Keralam

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം : അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി. ഈ മാസം 23ന് ഹാജരാകണമെന്നാണ് സമന്‍സ്. രാഹുല്‍ ലണ്ടനില്‍ വച്ച് നടത്തിയ പരാമര്‍ശത്തിന് എതിരെ സവര്‍ക്കറിന്റെ കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍ ആണ് കോടതിയെ സമീപിച്ചത്.  2023 മാര്‍ച്ച് അഞ്ചിന് രാഹുല്‍ നടത്തിയ പരാമര്‍ശവുമായി […]

India

വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് ; എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ചുമതല

ന്യൂഡല്‍ഹി : വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചുമതല നല്‍കി. തിരുവമ്പാടി മേഖലയുടെ ചുമതല എം കെ രാഘവന്‍ എംപിക്കും കല്‍പ്പറ്റയുടെ ചുമതല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കുമാണ്.  ആന്റോ ആന്റണിക്ക് നിലമ്പൂരിന്റെയും ഡീന്‍ കുര്യാക്കോസിന് സുല്‍ത്താന്‍ ബത്തേരിയുടെ […]

India

ഹരിയാനയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം

ഹരിയാനയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം. വോട്ടെടുപ്പ് അടുക്കുമ്പോള്‍ കണക്കൂകൂട്ടലുകള്‍ തെറ്റിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധികളാണ് ബിജെപിയും കോണ്‍ഗ്രസും നേരിടുന്നത്. വിമതരുടെ സാന്നിധ്യമാണ് ഇരുപാര്‍ട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് 13 നേതാക്കളെ പുറത്താക്കുകയും ഇവര്‍ വിമതരായി രംഗത്തെത്തുകയും ചെയ്തതാണ് […]