
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; ക്രൈം ബ്രാഞ്ചിൻ്റെ മൊഴിയെടുപ്പ് തുടരുന്നു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ ക്രൈം ബ്രാഞ്ചിൻ്റെ മൊഴിയെടുപ്പ് തുടരുന്നു. പരാതിക്കാരനായ പറവൂർ സ്വദേശി നൈബിൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു. തിരുവനന്തപുരം ജവഹർ നഗറിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. കൂടാതെ ക്രൈംബ്രാഞ്ച് സംഘം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. പരാതി നല്‍കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. […]