Keralam

രാഹുലിനെ ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി; അപേക്ഷ ഇന്ന് കോടതിയിൽ

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരി​ഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. നിലവില്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ […]

Keralam

ഉചിതമായ നടപടി അതിന്റേതായ സമയത്ത് എടുക്കും; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ നിലപാട് ആവർത്തിച്ച് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഉചിതമായ നടപടി അതിന്റേതായ സമയത്ത് എടുക്കുമെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോൺഗ്രസിന്റെ മുതിർന്ന 25 നേതാക്കളുമായി ചർച്ച ചെയ്തിട്ടാണ് രാഹുലിനെതിരെ ആദ്യ നടപടിയെടുത്തത്. മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ല സണ്ണി ജോസഫ് പറഞ്ഞു. പോലീസിന്റെ മുൻപിലും മുഖ്യമന്ത്രിയുടെ മുന്നിലും പരാതി […]

Keralam

അതിജീവിതയെ അധിക്ഷേപിച്ച കേസ്; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ ഡിസംബർ 5ന് പരിഗണിക്കും

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ നാലാം പ്രതിയായ KPCC ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച (ഡിസംബർ 5ന് ) പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. ഇരയുടെ പേര് വെളിപ്പെടുത്തുന്ന തരത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് സന്ദീപ് മുൻ‌കൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. ബലാത്സംഗ-ഭ്രൂണഹത്യ കേസിൽ ഒളിവിൽ […]

Keralam

തെരഞ്ഞെടുപ്പിന് മുന്‍പ് കേസെടുത്തത് സ്വര്‍ണക്കൊള്ള മറയ്ക്കാന്‍, രാഹുല്‍ വിവാദത്തില്‍ സിപിഎം – കോണ്‍ഗ്രസ് കൂട്ടുകെട്ട്: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക്  എതിരെ ഇപ്പോള്‍ നടക്കുന്ന പൊലീസ് നീക്കം സിപിഎം – കോണ്‍ഗ്രസ് കൂട്ടുകെട്ട് രാഷ്ട്രീയ തന്ത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ച ചെയ്യാതിരിക്കാനാണ് ഇത്തരം ഒരു നടപടിയെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ […]

Keralam

‘കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയില്‍ ബോധ്യപ്പെടുത്തും’… പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ലൈംഗിക പീഡന വിവാദത്തില്‍ യുവതി മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കിയതിനു പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു ബോധ്യമുണ്ടെന്നും നിയമപരമായി പോരാടുമെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് ‘കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളംകാലം നിയമപരമായി […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ടതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലം എംഎൽഎയാണ്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അയാളുടെ […]

Keralam

‘ഉത്സവ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം, ഇത് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: ഉത്സവപ്പറമ്പുകളിലെ ആചാരാനുഷ്‌ഠാനങ്ങൾക്കുള്ള നിയന്ത്രണം ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ബാധിക്കുന്നതല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിക്കരുതെന്നും സർക്കാർ അതിന് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവപ്പറമ്പുകളിലെ നിയന്ത്രണങ്ങൾക്കെതിരെ കേരള ഫെസ്‌റ്റിവൽ കോ-ഓഡിനേഷൻ കമ്മിറ്റി പാലക്കാട് നടത്തിയ പ്രതിഷേധ പ്രകടനം […]