Keralam

ചാറ്റുകളും ഫോൺ സംഭാഷവും പുറത്ത്; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി സമ്മർദം; നിലപാടറിയിച്ച് വിഡി സതീശൻ

എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിന് മേൽ സമ്മർദം ശക്തമാക്കി കോൺഗ്രസ്. രാജിവെച്ചേ മതിയാകൂ എന്ന നിലപാട് ഹൈക്കമാൻഡിനെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീരുമാനം രണ്ട് ദിവസത്തിനകമെന്ന് സൂചന. രാഹുലിനെ രമേശ് ചെന്നിത്തലയും കൈവിട്ടു. ​ഗുരുതരമായ വെളിപ്പെടുത്തലുകളാണ് രാഹുലിനെതിരെ ഉയർന്നിരിക്കുന്നത്. ബിഹാറിൽ നിന്ന് ഡൽഹിയിൽ […]

Keralam

രാഷ്ട്രീയത്തിലായാലും പൊതു പ്രവർത്തനത്തിലായാലും പൊതുപ്രവർത്തകർ സ്വഭാവശുദ്ധി പാലിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

രാഷ്ട്രീയത്തിലായാലും പൊതു പ്രവർത്തനത്തിലായാലും പൊതുപ്രവർത്തകർ സ്വഭാവശുദ്ധി പാലിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ ഓരോന്നായി പുറത്തുവരികയാണ്. ഇത്തിരി ഇല്ലാതെ ഒത്തിരി നാറില്ലെന്നും പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാളാണ് രാഹുലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളിൽ നിന്നും വ്യക്തമാകുന്നത് സ്വഭാവശുദ്ധി അശ്ശേഷമില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ മാങ്കൂട്ടത്തിൽ […]

Keralam

അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കണം; 40 ഭാരവാഹികള്‍ എഐസിസിക്ക് കത്തയച്ചു

യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനെ ചൊല്ലി തര്‍ക്കം രൂക്ഷം. നിലവിലെ ഭാരവാഹികള്‍ക്ക് പുറത്തുനിന്ന് അധ്യക്ഷന്‍ വന്നാല്‍ കടുത്ത നിലപാടിലേക്ക് പോകുമെന്ന ഭീഷണിയുമായി അബിന്‍ വര്‍ക്കി രംഗത്തെത്തി. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്നില്‍ നിന്ന് കുത്തിയത് അബിന്‍ വര്‍ക്കി എന്ന പ്രചരണം രാഹുല്‍ മാങ്കൂട്ടത്തില്‍ ശക്തമാക്കുകയാണ്. ബിനു ചുള്ളിയിലിനായി കെ.സി […]

Keralam

‘എംഎൽഎ സ്ഥാനം ഒഴിയില്ല, രാജിക്കാര്യം ആലോചനയിൽ പോലുമില്ല’; രാഹുൽ മാങ്കൂട്ടത്തിൽ

എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാട് പാർട്ടിയിൽ ഒരുവിഭാഗത്തിനുണ്ട്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായം. പരാതിയും കേസുമില്ലാതെ നീക്കേണ്ടതില്ലെന്നും വാദം […]

India

‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും, പോലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ല’; ദീപാ ദാസ് മുൻഷി

ലൈംഗിക സന്ദേശ ആരോപണം നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.പോലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലെ നിലപാടുകൾ പരിശോധിക്കണമെന്നും ദീപാദാസ് മുൻഷി കൂട്ടിച്ചേർത്തു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ […]

Keralam

ആരോപണങ്ങൾ അതീവ ഗൗരവമുള്ളത്; രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണം, പി കെ ശ്രീമതി

യുവതികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണ്. എന്നാൽ മുകേഷിനെതിരെ ഉയർന്നുവന്ന ആരോപണം ഇതുപോലെയല്ല. വേറെയും കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ഇത്തരം ആരോപണങ്ങൾ വന്നപ്പോൾ എംഎൽഎ […]

Keralam

‘ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഇവര്‍ അര്‍ധ വസ്ത്രം ധരിച്ച് നില്‍ക്കുന്നത്?’; പരാതിക്കാരെ അധിക്ഷേപിച്ച് വി കെ ശ്രീകണ്ഠന്‍

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരെ അധിക്ഷേപിച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. രാഹുലിനെതിരെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത്. മൂന്നു മൂന്നര വര്‍ഷം മുമ്പ് നടന്നത് ഇപ്പോഴാണ് ഉന്നയിക്കുന്നത്. അതെന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. വെളിപ്പെടുത്തല്‍ നടത്തിയവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം. ഏതൊക്കെ […]

Keralam

‘ആര് തെറ്റ് ചെയ്താലും ശിക്ഷ വേണം, സത്യം പുറത്തുവരട്ടെ’; ഉമ തോമസ് എംഎൽഎ

യുവനടിയുടെ ആരോപണങ്ങളെത്തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ. ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം എന്ന് ഉമ തോമസ്  പറഞ്ഞു .കുറ്റം തെളിയിക്കപ്പെടുന്നത് വരെ മാറി നിൽക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സ്വയം അറിയിക്കുകയായിരുന്നെനും അവർ കൂട്ടിച്ചേർത്തു. ‘രാഹുലിനെതിരായ ആരോപണങ്ങൾ […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ. എ സ്ഥാനം രാജിവെക്കണം, സംസ്ഥാന സർക്കാർ സതീശനെതിരെ എഫ്.ഐ.ആർ ഇടണം’; ബി ഗോപാലകൃഷ്ണൻ

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ. എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. വി.ഡി സതീശനാണ് രാഹുലിനെ സംരക്ഷിക്കുന്നത്.പരാതി എഴുതി കൊടുക്കേണ്ട കാര്യമില്ല. സംസ്ഥാന സർക്കാർ സതീശനെതിരെ എഫ്.ഐ.ആർ ഇടണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. സ്നേഹക്കടയിലെ […]

Keralam

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തന്നോട് ഇതുവരെ രേഖാമൂലമോ വാക്കാലോ ഒരു പരാതി ആരും പറഞ്ഞിട്ടില്ല. രാഹുലിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ കൊണ്ട് പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ രാജി വെക്കുന്നു […]