Keralam

‘ആശാവർക്കർമാർ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയൻ, സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും, ഞങ്ങൾ തെരുവിലേക്ക് ഇറങ്ങും’: രാഹുൽ മാങ്കൂട്ടത്തിൽ

ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പണം ആണോ സർക്കാരിന്റെ പ്രശനം. അങ്ങനെ എങ്കിൽ എങ്ങനെ ആണ് PSC മെമ്പർമാർക്ക് പണം അനുവദിക്കുന്നത്. അവർക്ക് തുക വർദ്ധിപ്പിച്ചു നൽകാൻ പണം ഉണ്ടായല്ലോ. ആരോഗ്യ നമ്പർവൺ എന്ന് പറഞ്ഞ് ഇരിക്കുന്നത് […]

Keralam

‘സന്ദീപ് വാര്യർ ഒരു പേരല്ല ഇനിയും ഒരുപാട് പേർ വരും, പാലക്കാട് മാറുകയാണ്’; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് മാറുകയാണ്, സന്ദീപ് വാര്യർ ഒരു പേരല്ല ഇനിയും ഒരുപാട് പേർ കോൺഗ്രസിലേക്ക് വരും, വർ​ഗീയ പ്രത്യയശാസ്ത്രം വിട്ട് ആര് വന്നാലും സ്വീകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബിജെപിക്ക് അകത്തെ പ്രശ്നത്തിൽ പ്രതികരിക്കുന്നില്ല. അത് അവരുടെ ആഭ്യന്തര വിഷയം. വർഗീയ പാർട്ടികൾ വിട്ടു വരുന്ന ആരെയും കോൺഗ്രസ് സ്വീകരിക്കും. […]

Keralam

രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ കന്നി സത്യപ്രതിജ്ഞ. ദൃഢപ്രതിജ്ഞ ചെയ്തായിരുന്നു […]

Keralam

നിയുക്ത എം എൽ എമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 4 ന്

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത എം എൽ എമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 4ന് നടക്കും. ചേലക്കരയിൽ നിന്ന് ജയിച്ച യു ആർ പ്രദീപ്, പാലക്കാട് നിന്ന് ജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ സത്യപ്രതിജ്ഞയാണ് ഡിസംബർ 4 ന് ഉച്ചക്ക് 12 മണിക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നിയമസഭാ മന്ദിരത്തിലെ […]

District News

കോട്ടയം പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം : പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. രാവിലെ 10 മണിയോട് കൂടിയായിരുന്നു സന്ദര്‍ശനം. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്നും രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമ്പോഴും […]

Keralam

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ, റെക്കോർഡ് ഭൂരിപക്ഷത്തിൽ മിന്നും ജയം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ‍ ഇത് മറികടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുൽ തിരിച്ചെത്തിയെങ്കിലും ബിജെപി തിരിച്ചു […]

Keralam

‘ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും’ ; പ്രതികരണവുമായി പത്മജ വേണു​ഗോപാൽ

പാലക്കാട് ഉപ തെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണു​ഗോപാൽ. ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണെന്നാണ് പത്മജ വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടുമെന്നും പജ്മജ […]

Keralam

‘സകല വർഗ്ഗീയ കാളകൂട വിഷങ്ങളെയും ജനം തൂത്തെറിഞ്ഞു, ജനമനസുകൾ കീഴടക്കിയ ജനനായകൻ രാഹുൽ മാങ്കൂട്ടത്തിൽ’: ടി സിദ്ദിഖ്

പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് നിലവിൽ 14345 വോട്ടുകൾക്കാണ് രാഹുൽ മുന്നേറുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് […]

Uncategorized

പാലക്കാടൻ കോട്ടയിൽ‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം; ലീഡ് പതിനായിരം കടന്നു

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം. ലീഡ് പതിനായിരം കടന്നു. എട്ട് റൗണ്ടുകൾ എണ്ണി തീരുമ്പോഴാണ് ലീഡ് പതിനായിരം കടന്നിരിക്കുന്നത്. ഒമ്പതാം റൗണ്ട് എണ്ണി തുടങ്ങുമ്പോൾ 11,201 വോട്ടിലേക്ക് രാഹുലിന്റെ ലീ‍ഡ് ഉയർന്നു. പാലക്കാട്‌ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മധുര വിതരണം […]

Keralam

എജ്ജാതി കോൺഫിഡൻസ്.. ഫലപ്രഖ്യാപനത്തിന് ഫേസ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

ഫലപ്രഖ്യാപനത്തിന് മുൻപ് ഫേസ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ. രാഹുൽ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠൻ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പോസ്റ്റ്. നേരത്തെ ഫേസ്ബുക്ക് കുറിപ്പുമായി വി ടി ബൽറാമും രം​ഗത്തെത്തിയിരിക്കുന്നു. പാലക്കാട്‌ രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങൾ […]