Keralam

‘രാഹുൽ മാങ്കൂട്ടത്തിൽ വിഷയം നിയമത്തിന്റെ വഴിക്ക് പോകട്ടെ, പാർട്ടി എല്ലാം ചെയ്തു കഴിഞ്ഞു’; രമേശ് ചെന്നിത്തല

രാഹുൽ മാങ്കുട്ടത്തിൽ വിഷയത്തിൽ ഒരു പാർട്ടിയ്ക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും. സി.പി.ഐ.എം ഇങ്ങനെ ചെയ്യുമോയെന്ന് ചോദിച്ച അദ്ദേഹം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും വ്യക്തമാക്കി.കോൺഗ്രസിനെ തകർക്കാൻ സിപിഐഎം ബിജെപി ബാന്ധവം നിലനിൽക്കുന്നു.സിപിഐഎം ബിജെപി അന്തർധാര സജീവമാണെന്നും അദ്ദേഹം […]

Keralam

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്ക് ബിജെപി പശ്ചാത്തലമില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്ക് ബിജെപി പശ്ചാത്തലമില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. കേസ് ബിജെപി-സിപിഐഎം നീക്കമെന്ന രാഹുലിന്റെ വാദങ്ങള്‍ ദുര്‍ബലമാണെന്നും അത് നിലനില്‍ക്കുന്നതല്ലെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതുവരെ ബിജെപി പ്രതിഷേധം തുടരുമെന്നും സി കൃഷ്ണകുമാര്‍  പറഞ്ഞു.  ആരോപണം ഉയര്‍ന്ന് […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിന് അഭയം നൽകിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ

രാഹുൽ മാങ്കൂട്ടത്തിലിന് അഭയം നൽകിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്  കെ സുധാകരൻ. രാഹുൽ തെറ്റ് ചെയ്തില്ലെന്ന് താൻ പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് തെറ്റാണെന്നും മഹാ തെറ്റാണെന്നും അതിൽ തർക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി രാഹുലിനോട് താല്പര്യം ഇല്ല. തിരിച്ചുവരണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. രാഷ്ട്രീയഭാവി അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും കെ. […]

Keralam

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക്; മുൻകൂർ ജാമ്യാപേക്ഷ നൽകും

ലൈംഗിക പീഡന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. അഡ്വ. എസ് രാജീവ് മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കായി നീക്കം നടത്തുന്നത്.കേസിലെ എഫ്‌ഐആർ അടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ നീക്കം. വൈകാതെ തന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. നേരത്തെ അഡ്വ. ജോർജ് പൂന്തോട്ടം വഴിയായിരുന്നു […]

Keralam

രാഹുലിനെതിരെ കടുത്ത നടപടി വേണമായിരുന്നു; പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു: രമേശ് ചെന്നിത്തല

കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമായിരുന്നു എന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സസ്പെൻഷൻ പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണ്. വ്യത്യസ്ത അഭിപ്രായമായിട്ടും താന്‍ അതിനോട് യോജിക്കുകയായിരുന്നു എന്നും കോൺ​ഗ്രസ് പ്രവർത്തകസമിതി അം​ഗമായ രമേശ് ചെന്നിത്തല വ്യക്തമാക്കി. രാഹുൽ വിഷയത്തിൽ പാർട്ടിക്ക് ഇരട്ടത്താപ്പില്ല. […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഔദ്യോഗിക പരാതികൾ വരും മുൻപേ കോൺഗ്രസ് നടപടിയെടുത്തുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനിഷ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഔദ്യോഗിക പരാതികൾ വരും മുൻപേ കോൺഗ്രസ് നടപടിയെടുത്തുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനിഷ്. യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് മാറ്റി. എടുക്കാവുന്ന നടപടികൾ പാർട്ടി നേരത്തെ എടുത്തതാണ്. പരാതി ഇപ്പോഴാണ് വന്നത്. ഏത് അന്വേഷണം ഉണ്ടെങ്കിലും നടക്കട്ടെ.കോടതിയാണ് ശിക്ഷ വിധിക്കേണ്ടത്. പരാതിക്കാരിക്ക് നീതികിട്ടണം, […]

Keralam

രാഹുലിനെതിരെ പരാതി വന്നിട്ട് മാസങ്ങളായി; പോലീസ് പരാതി അന്വേഷിച്ച സമയത്ത് എന്തുകൊണ്ട് പെൺകുട്ടി മൊഴി കൊടുത്തില്ല, പാലക്കാട് ഡി.സി.സി പ്രസിഡന്റ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച് പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പൻ. രാഹുലിനെതിരെ പരാതി വന്നിട്ട് മാസങ്ങളായി.പോലീസ് പരാതി അന്വേഷിച്ചു നടക്കുന്ന സമയത്ത് എന്തുകൊണ്ട് മൊഴികൊടുത്തില്ല. തിരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി വന്നത് സംശയിക്കുന്നു. ഇത് വരേ പരാതിക്കാരി എവിടെ ആയിരുന്നു ഒളിവിലായിരുന്നോവെന്നും എ […]

Keralam

പരാതിക്കാരി സിപിഎമ്മിന് കിട്ടിയ ഇര, തെരഞ്ഞെടുപ്പ് സമയത്തെ കെണി; യുവതി മുഖ്യമന്ത്രിയെ കണ്ടതില്‍ ദുരൂഹത: അടുര്‍ പ്രകാശ്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍  രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തതിന് പിന്നാലെ, ഇത്തരം ഇരകള്‍ എല്ലാ തെരഞ്ഞടുപ്പ് കാലത്തും സിപിഎമ്മിന് ലഭിക്കാറുണ്ടെന്നും ഇരയ്ക്ക് പിന്നില്‍ അവര്‍ ഒരുക്കിയ കെണിയാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുവതി മുഖ്യമന്ത്രിയെ കണ്ടതില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണക്കൊള്ള അന്വേഷണം വഴി മാറ്റാനുള്ള ശ്രമമാണ് ഇതെന്നും അടുര്‍ […]

Keralam

ലൈംഗിക പീഡന കേസ്; മുൻ‌കൂർ ജാമ്യം തേടാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, അഡ്വ.ജോർജ് പൂന്തോട്ടം ജാമ്യാപേക്ഷ സമർപ്പിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. വകുപ്പുകളെല്ലാം അറിഞ്ഞു. ജാമ്യാപേക്ഷ എവിടെ ഫയൽ ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വലിയമല സ്‌റ്റേഷനിലാണ് ആദ്യം കേസെടുത്തിരുന്നത് എന്നാൽ പിന്നീട് നേമത്തേയ്ക്ക് മാറ്റി. ഗോൾപോസ്റ്റ് എവിടെയാണെന്ന് അറിഞ്ഞാൽ മാത്രമല്ലേ ഗോൾ അടിക്കാൻ കഴിയൂവെന്നും FIR വിശദാംശങ്ങൾ ലഭ്യമായെന്നും കേസിൽ […]

Keralam

ഇത്ര നാൾ എന്തുകൊണ്ട് പരാതി നൽകിയില്ല, സ്വർണ്ണ കൊള്ളയിൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? അതിജീവതയെ അധിക്ഷേപിച്ച് ആർ.ശ്രീലേഖ

രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ചോദ്യങ്ങളുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. ഇത്ര നാൾ എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് ചോദ്യം. ഇപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയെന്നും ഫേസ്ബുക്കിൽ കുറിച്ചു. ശബരിമല സ്വർണ്ണ കൊള്ളയിൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനോ എന്നും ശ്രീലേഖ ചോദിച്ചു. […]