Keralam

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും; ന്യൂനമർദത്തിനൊപ്പം എംജെഒ പ്രതിഭാസവും

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മഴ കനക്കുക. മേഘങ്ങള്‍ കൂട്ടത്തോടെ ഭൂമധ്യരേഖയ്ക്ക് കുറുകെ നീങ്ങുന്നതിനെ ആണ് എം ജെ ഒ പ്രതിഭാസം […]

Keralam

കാലവർഷക്കാറ്റ്, ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; 5 ദിവസം മഴ കനക്കും, 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്കും തിങ്കളാഴ്ച ( ജൂലൈ 15) അതിതീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നിലവിൽ വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും ഒഡിഷക്കും […]

Keralam

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 4 ജില്ലകളിൽ യെലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​ന്ന് സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍ട്ട് ന​ല്‍കി. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍ഗോഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ലോ അ​ല​ര്‍ട്ടു​ള്ള​ത്. ശനിയാഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ല്‍ യെ​ലോ അ​ല​ര്‍ട്ടു​ണ്ട്. അ​ടു​ത്ത അ​ഞ്ചു ദി​വ​സം വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ […]

Sports

ടി20 ലോകകപ്പിലെ ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനലിന് മഴ ഭീഷണി

ഗയാന: ടി20 ലോകകപ്പിലെ ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനലിന് മഴ ഭീഷണി. ഇന്ന് ഗയാനയിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. 60 ശതമാനത്തോളമാണ് മഴ പെയ്യാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. വെസ്റ്റിൻഡീസ് പ്രാദേശിക സമയം രാവിലെ 10.30 ന് 33 […]

Keralam

കനത്ത മഴ; ഇടുക്കിയില്‍ ഇന്നും രാത്രി യാത്രാ നിരോധനം

ഇടുക്കി: ജില്ലയില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വരുന്ന മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെയും ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, […]

No Picture
District News

ഇലവീഴാപൂഞ്ചിറ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ച് കോട്ടയം കളക്ടര്‍

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ […]

Keralam

മഴയ്‌ക്ക്‌ നേരിയ ശമനം ; കണ്ണൂരിൽ മാത്രം ഇന്ന്‌ മഞ്ഞ അലർട്ട്‌

കേരളത്തിൽ മധ്യ, വടക്കൻ ജില്ലകളിൽ  കഴിഞ്ഞ ദിവസമുണ്ടായ അതിതീവ്ര മഴയ്‌ക്ക്‌ നേരിയ ശമനം. ഞായറാഴ്‌ച ഇവിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. എന്നാൽ, തെക്കൻ ജില്ലകളിൽ നേരിയ മഴയായിരുന്നു. വ്യാഴം വരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക്‌ സാധ്യത.  ഇടിമിന്നലിനും 40 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.  […]

Keralam

ഫണ്ട് ലഭിച്ചില്ല ; താളം തെറ്റി മഴക്കാല ശുചീകരണം

തിരുവനന്തപുരം : മഴക്കാലപൂർവ്വ ശുചീകരണത്തിന് ഫണ്ട് അനുവദിക്കാതെ സർക്കാർ. ഫണ്ട് ലഭിക്കാത്തതിനാൽ മഴയ്ക്കു മുന്നേയുള്ള ശുചീകരണം പല ഇടത്തും തുടങ്ങിയെന്ന് തദ്ദേശസ്ഥാപനാധികൃതർ അറിയിച്ചു. വൃത്തിയാക്കാത്ത ഓടകളിൽ നിന്നും മഴയിൽ വെള്ളമൊഴുകി തുടങ്ങിയതോടെ എലിപ്പനി രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണത്തിന് തദ്ദേശസ്ഥാപനങ്ങളിൽ ഓരോ വാർഡിനും ലഭിക്കുക മുപ്പതിനായിരം […]

District News

അതിതീവ്ര മഴയ്ക്ക് സാധ്യത: കോട്ടയത്ത് മേയ് 19, 20 തീയതികളിൽ റെഡ് അലെർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ (2024 മേയ് 19, 20) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതലായി മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമായ മഴയായി (Extremely Heavy Rainfall) കണക്കാക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ശനിയാഴ്ച […]

India

കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടി ഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടി: കനത്ത മഴയെത്തുടർന്ന് ട്രെിൻപാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് റദ്ദാക്കി. കല്ലാർ-ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഇതേത്തുടർന്ന് മേട്ടുപാളയം-ഉദഗമണ്ഡലം ട്രെയിനാണ് റദ്ദാക്കിയത്. പാതയിൽനിന്നും മണ്ണ് പൂർണമായി നീക്കിയതിനു ശേഷമേ ഗതാഗതം പുനസ്ഥാപിക്കാനാകൂ.യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു.ശക്തമായ മഴയുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിൽ […]