
രാജസ്ഥാനിലെ ജയ്സാൽമീറിൽ പതിച്ച പാക് മിസൈലുകൾ നിർവീര്യമാക്കി
രാജസ്ഥാനിലെ ജയ്സാൽമീറിൽ പതിച്ച മിസൈലുകൾ നിർവീര്യമാക്കുന്നത് പൂർത്തിയാക്കി. ജയ്സാൽമീർ ജില്ലാ ഭരണകൂടവും പൊലീസും സുരക്ഷ സേനയും ചേർന്നാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ പാക് ആക്രമണത്തിൽ പതിച്ച മിസൈലുകളും സ്ഫോടക വസ്തുക്കളുമാണ് നിർവീര്യമാക്കിയത്. അതീവജാഗ്രതയിലാണ് മേഖലയുള്ളത്. വളരെ വിസ്തൃതമായ അതിർത്തി പ്രദേശമായതിനാൽ ഗ്രാമവാസികളോട് ജാഗ്രത പുലർത്താൻ പൊലീസും സൈന്യവും ആവശ്യപ്പെട്ടിട്ടുണ്ട്. […]