India

‘കൊല്ലുംമുമ്പ് മതം ചോദിച്ചുറപ്പിക്കുന്ന ഭീകരവാദം ഗൗരവതരം, കൃത്യമായ മറുപടി നൽകും’: രാജീവ് ചന്ദ്രശേഖര്‍

ആളുകളുടെ മതം ചോദിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തുന്ന ഭീകരവാദത്തെ അതീവ ഗൗരവതരമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പാകിസ്താനിൽ നിന്ന് വന്ന ഭീകരൻ പാവപ്പെട്ട ജനങ്ങളെ തെരഞ്ഞു പിടിച്ചു കൊന്നതായും അദ്ദേഹം പറഞ്ഞു. മാവേലിക്കരയില്‍ ബിജെപി ആലപ്പുഴ തെക്ക് ജില്ലാ വികസിത കേരളം കൺവൻഷനിൽ പങ്കെടുത്ത് മാധ്യമപ്രവര്‍ത്തകരോട് […]

Keralam

ടീം വികസിത കേരള യാത്രയുമായി രാജീവ് ചന്ദ്രശേഖർ; ബിജെപിയുടെ സംഘടനാ ജില്ലകളിൽ കൺവെൻഷൻ

തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടീം വികസിത കേരളവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിങ്കളാഴ്ച മുതൽ മെയ് 10 വരെ പാർട്ടിയുടെ 30 സംഘടനാ ജില്ലകളിൽ കൺവെൻഷനുകൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 600 ലേറെ ഭാരവാഹികൾക്ക് ടീം […]

Keralam

‘വഖഫ് നിയമത്തിൻറെ ആനുകൂല്യം മുനമ്പത്തെ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ സിപിഐഎം ഗൂഢാലോചന, വി ഡി സതീശൻറെ നിലപാട് സ്വാഗതം ചെയ്യുന്നു’; രാജീവ് ചന്ദ്രശേഖർ

വഖഫ് നിയമത്തിൻറെ ആനുകൂല്യം മുനമ്പത്തെ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ സിപിഐഎം ഗൂഢാലോചന നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വഖഫ് ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയിൽ പോയത് ഗൂഢാലോചനയെന്ന സതീശൻറെ നിലപാട് സ്വാഗതം ചെയ്യുന്നു. മുസ്‌ലിംലീഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് […]

Keralam

നാട്ടിൽ ഒരു മാറ്റം കൊണ്ടുവരാൻ ബിജെപി  ഉണ്ടാകും, അതിന് അധികാരത്തിൽ വരണം; എല്ലാ ജില്ലകളിലും ബിജെപി HELP DESK വരും: രാജീവ് ചന്ദ്രശേഖർ

ബിജെപി  എല്ലാ ജില്ലകളിലും HELP DESK ആരംഭിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എല്ലാ സേവനങ്ങൾക്കും ബന്ധപ്പെടാം. നാട്ടിൽ ഒരു മാറ്റം കൊണ്ടുവരാൻ BJP ഉണ്ടാകും. ഇതിന് BJP അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെത് അഴിമതി രാഷ്ട്രീയം. ലോക്കൽ ബോഡി തിരഞ്ഞെടുപ്പിലേക്ക് അധ്വാനം ആവശ്യം. വിജയം […]

Keralam

‘ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു’; രാജീവ് ചന്ദ്രശേഖർ

എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായ സാഹചര്യത്തിൽ ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറി എന്ന പരാതി താൻ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്താമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജബൽപൂർ വിഷയത്തെ കുറിച്ച് തനിക്ക് വിശദാംശങ്ങൾ […]

Keralam

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി രാജീവ് ചന്ദ്രശേഖർ; ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

രാജീവ് ചന്ദ്രശേഖർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. ബിജെപി നേതാക്കളായ എസ് സുരേഷ്, രാധാകൃഷ്ണ മേനോൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം പെരുന്നയിലേക്ക് എത്തിയത്. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ […]

Keralam

‘മുനമ്പത്ത് ജനങ്ങളുടെ പ്രശ്നം എല്ലാവർക്കും അറിയാം, എംപിമാർ ബില്ലിനെ അനുകൂലിച്ചില്ലെങ്കിൽ പ്രീണന രാഷ്ട്രീയം തുറന്നുകാട്ടപ്പെടും’: രാജീവ് ചന്ദ്രശേഖർ

മുനമ്പത്ത് ജനങ്ങളുടെ പ്രശ്നം എല്ലാവർക്കും അറിയാം. അതിനൊരു പരിഹാരം എന്ന നിലയിൽ ബില്ലിനെ കാണണം. എംപിമാർ ബില്ലിനെ അനുകൂലിച്ചില്ലെങ്കിൽ പ്രീണന രാഷ്ട്രീയം തുറന്നുകാട്ടപ്പെടും. കേരളത്തിലെ എംപിമാരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് അവരുടെ ഓഫീസുകളിലേക്ക് ബിജെപി ഇന്ന് മാർച്ച് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ […]

Keralam

തരൂരിനും പല കോൺഗ്രസ് നേതാക്കൾക്കും മനം മാറ്റം ഉണ്ടായി, ശശി തരൂരിന്റെ കേന്ദ്രസർക്കാർ പ്രശംസയിൽ രാജീവ്‌ ചന്ദ്രശേഖർ

ശശി തരൂരിന്റെ കേന്ദ്രസർക്കാർ പ്രശംസയിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തരൂരിനും പല കോൺഗ്രസ് നേതാക്കൾക്കും മനം മാറ്റം ഉണ്ടായെന്ന് രാജീവ്‌ ചന്ദ്രശേഖർ വ്യക്തമാക്കി. റഷ്യ യുക്രെയിൻ യുദ്ധത്തിലെ ഇന്ത്യൻ നിലപാട് ഉചിതമെന്ന് കോൺഗ്രസ് നേതാക്കൾ അടുത്തിടെ സമ്മതിച്ചിരുന്നു. മറ്റു രാജ്യങ്ങൾക്ക് നരേന്ദ്രമോദി സർക്കാർ സഹായം […]

Keralam

പത്മജയും പി സി ജോര്‍ജും; ബിജെപി ദേശീയ കൗൺസിലിൽ 30 അംഗങ്ങൾ

ദേശീയ കൗണ്‍സില്‍ അംഗങ്ങളായി മുപ്പതു പേരെ പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും എല്ലാവരെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതായും വാരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി അറിയിച്ചു. കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍, എ.പി അബ്ദുള്ളക്കുട്ടി, അനില്‍ […]

Keralam

‘രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല’; ബിനോയ് വിശ്വം

രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായതിൽ അത്ഭുതം തോന്നുന്നില്ല കാരണം ബിജെപിയുടെ പല സ്ഥാനങ്ങളിൽ ഇരിക്കുന്നവരും കോർപ്പറേറ്റ് തമ്പുരാക്കന്മാരാണ്. അതുകൊണ്ടുതന്നെ ആ പാർട്ടിക്ക് പറ്റിയ ആളെയാണ് അവർ സംസ്ഥാന അധ്യക്ഷനാക്കിയത് ബിനോയ് വിശ്വം പറഞ്ഞു. […]