Keralam

‘ആരോഗ്യമേഖലയിൽ മികച്ച നേട്ടം, കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക’; സർക്കാരിനെ പ്രശംസിച്ച് ഗവർണർ

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്.. സർക്കാരിൻ്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും ഇക്കാര്യത്തിൽ എല്ലാവരും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ഗവർണർ വ്യക്തമാക്കി. എന്നാൽ സർവകലാശാല പ്രശ്‌നങ്ങളിൽ ഗവർണർ രാജേന്ദ്ര […]

Keralam

അടിയന്തരാവസ്ഥയുടെ വാര്‍ഷികം; സര്‍വകലാശാലകള്‍ ഭരണഘടനാ ഹത്യാദിനമായി ആചരിക്കണം; ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ജൂണ്‍ 25ന് സര്‍വകലാശാലകള്‍ ഭരണഘടനാ ഹത്യാദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കത്തയച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സാഹചര്യം എന്തായിരുന്നു, എന്ത് നാശങ്ങളാണ് രാജ്യത്തിന് സംഭവിച്ചത് എന്നിവ വിശദീകരിക്കുന്ന സെമിനാറുകളും യോഗങ്ങളും നാടകങ്ങളും കവിതകളും സര്‍വകലാശാലകള്‍ തയാറാക്കണമെന്ന് ഗവര്‍ണറുടെ അഡീഷനല്‍ […]

Keralam

ഗവർണറുടെ അധികാരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഗവർണറുടെ അധികാരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. രാജ്ഭവനിൽ എന്തുവേണമെന്ന് ഗവർണറാണ് തീരുമാനിക്കേണ്ടത്. ക്ലിഫ് ഹൗസിൽ എന്ത് വേണമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ എന്തുവേണമെന്ന് ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ പഠിക്കണമെന്ന് […]

Keralam

‘RSS ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണ് ഭരണഘടന ലംഘിച്ചത്; മന്ത്രി ശിവൻകുട്ടിയുടെ നടപടി ശരി’, എം വി ഗോവിന്ദൻ

മന്ത്രി വി ശിവൻകുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രി നമ്മുടെ നാടിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ഉയർത്തി പിടിക്കുകയാണ് ചെയ്തത്. എന്നാൽ മന്ത്രി വി ശിവൻകുട്ടി ഭരണഘടനാപരമായ രീതി ലംഘിച്ചുവെന്നാണ് ഗവർണർ അഭിപ്രായപ്പെട്ടത്. ഔദ്യോഗിക ചടങ്ങിൽ ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണ് […]

Keralam

ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രിവി ശിവന്‍കുട്ടി. ഈ വര്‍ഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തുമെന്ന് വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് ജീവിതത്തില്‍ പകര്‍ത്താന്‍ ആവശ്യമായ […]

Keralam

‘കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം’ ; മന്ത്രി പി പ്രസാദ്

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസിന് മറുപടിയില്ലെന്ന് മന്ത്രി പി പ്രസാദ്. പ്രതിഷേധങ്ങള്‍ ജാള്യത മറയ്ക്കാനെന്നും അദ്ദേഹം പറഞ്ഞു. കാവിക്കൊടി ഏന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു. എങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ ഈ ചിത്രം കണ്ടില്ല എന്നും ചോദിച്ചു. സംഘപരിവാര്‍ […]

Keralam

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് സിപിഐ; രാഷ്ട്രപതിക്ക് കത്തയച്ച് പി.സന്തോഷ് കുമാര്‍

രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ. ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു സിപിഐ രാജ്യസഭാ കക്ഷിനേതാവ് പി.സന്തോഷ് കുമാറാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ഭരണഘടനാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ഫെഡറല്‍ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്‌തെന്ന് വ്യക്തമാക്കുന്നു. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ ഉടന്‍ തിരിച്ചുവിളിക്കണമെന്നാണ് ആവശ്യം. നിരവധി […]

Keralam

‘രാജ്ഭവനെ ആര്‍എസ്എസിന്റെ ക്യാമ്പ് ഓഫീസ് ആക്കരുത് ‘ ; പ്രതികരണവുമായി ബിനോയ് വിശ്വം

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭാരതാംബയുടെ മുഖച്ഛായ ഇതാകണമെന്ന് ആരാണ് തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഭാരതാംബ, ഭാരതമാതാവ് എന്നത് സങ്കല്‍പ്പം മാത്രമാണ്. അത് കോടാനുകോടി ഇന്ത്യക്കാരെ അന്നും ഇന്നും എന്നും ആവേശം കൊള്ളിക്കുന്ന ഒരു പ്രതീകമാണ്. ആ പ്രതീകത്തിന് […]

Keralam

‘സുപ്രീംകോടതിയുടെ വിധി പ്രതീക്ഷ നൽകുന്നത്; ഗവർണറുടെ പ്രസ്താവന അഭികാമ്യം അല്ല’; എംഎ ബേബി

നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരള ​ഗവർണർ രാജേന്ദ്ര അർലേക്കറിന്റെ പ്രസ്താവന സുപ്രീംകോടതി വിധിയുടെ സ്പിരിറ്റ് ഉൾക്കൊള്ളുന്നതല്ലെന്ന് എംഎ ബേബി പറഞ്ഞു. സുപ്രീംകോടതി വിധിയിൽ നിന്നുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. […]

Keralam

ഗവര്‍ണര്‍ക്ക് വഴങ്ങി സര്‍ക്കാര്‍; യുജിസി കരട് കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ തിരുത്തി

ഗവര്‍ണര്‍ അമര്‍ഷം പ്രകടിപ്പിച്ചതിന് പിന്നാലെ യുജിസി കരട് കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ തിരുത്തി സര്‍ക്കാര്‍. യുജിസി കരടിന് ‘എതിരായ’ എന്ന പരാമര്‍ശം നീക്കി. പകരം യുജിസി റെഗുലേഷന്‍ – ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി. നിശ്ചിത എണ്ണം ഡെലിഗേറ്റുകളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശവും ഒഴിവാക്കി. യുജിസി കരട് വിജ്ഞാപനത്തിനെതിരെ […]