‘അടൂർ പ്രകാശ് തിരുത്തണം; വ്യക്തിപരമായ അഭിപ്രായം പറയാൻ പാടില്ല’; രാജ്മോഹൻ ഉണ്ണിത്താൻ
നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ വിവാദ പരാമർശം തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എംപി. അടൂർ പ്രകാശ് പറഞ്ഞത് പാർട്ടിയുടെയോ മുന്നണിയുടെയോ അഭിപ്രായമല്ല. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡൻ്റും അതിജീവിതയ്ക്കൊപ്പം ആണെന്ന് പറഞ്ഞിട്ടുണ്ട്. എപ്പോഴും അതിജീവിതയ്ക്കൊപ്പമെന്നും, അടൂർ പ്രകാശ് പ്രസ്താവന പിൻവലിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. പദവിയിൽ ഇരുന്നുകൊണ്ട് […]
