Keralam

‘കുര്യന്‍ സര്‍ സദുദ്ദേശ്യത്തോടെ ഉപദേശരൂപേണ പറഞ്ഞതാണ്’; പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ മുതിര്‍ന്ന നേതാവ് പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല. പിജെ കുര്യന്‍ പറഞ്ഞതിനെ സദുദ്ദേശ്യത്തോടെ കാണുന്നുവെന്നും ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുര്യന്‍ സര്‍ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം സദുദ്ദേശ്യത്തോടുകൂടി ഒരു ഉപദേശരൂപേണ പറഞ്ഞതാണ്. ആരെയും കുറ്റപ്പെടുത്തിയതല്ല. […]

Keralam

‘എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞ് എത്തിയവർക്ക് 10 വർഷമായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല’; രമേശ് ചെന്നിത്തല

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഈ വിഷയത്തെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. ദുരന്തത്തിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണം. എന്താണ് സംഭവിച്ചത് എന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. പാവപെട്ട രോഗികൾ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയാൽ അവർക്ക് മരുന്ന് കുറിച്ച് […]

Keralam

‘ആരോഗ്യവകുപ്പ് അഴിമതിയുടെ ഈജിയന്‍ തൊഴുത്ത്: ആരോഗ്യമന്ത്രി രാജി വെക്കണം’- രമേശ് ചെന്നിത്തല

കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി മാറിയിരിക്കുകയാണെന്നും ഈ വകുപ്പ് സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണെന്നും 2025 ജനുവരി 22 ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ […]

Keralam

പല തെരഞ്ഞെടുപ്പു ജയിച്ചിട്ടും എന്നെ ആരും ‘ക്യാപ്റ്റനെ’ന്ന് വിളിച്ചില്ല; പരിഭവവുമായി ചെന്നിത്തല; ക്യാപ്റ്റനല്ല, ‘മേജര്‍’ എന്ന് വിഡി സതീശന്‍

തിരുവനന്തപുരം: തിരുവനന്തപുരം: താന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് എന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്ന് എനിക്ക് ക്യാപ്റ്റനെന്ന പദവി ഒരു മാധ്യമങ്ങളും നല്‍കിയില്ല. അതൊക്കെയാണ് ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് എന്നു പറയുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വിഡി സതീശനു […]

Keralam

ബിജെപി ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം, സിപിഐഎം അതിന് പിന്തുണ നൽകുന്നു: രമേശ്‌ ചെന്നിത്തല

എംവി ഗോവിന്ദന്റെ ആർഎസ്എസ് കൂട്ടുകെട്ട് പരാമർശം നിലമ്പൂരിൽ ആർഎസ്എസ് വോട്ട് കിട്ടാനുള്ള കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല. ആർഎസ്എസുമായി സിപിഐഎമ്മിന് എക്കാലത്തും അന്തർധാര. ഇപ്പോഴത്തെ പരാമർശം എം സ്വരാജിന് വോട്ട് നേടാനുള്ള കൂർമ്മ ബുദ്ധിയാണെന്നും ചെന്നിത്തല വിമർശിച്ചു. ബിജെപി ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം. സിപിഐഎം അതിന് പിന്തുണ നൽകുന്നു. […]

Keralam

‘അന്‍വര്‍ കുറച്ച് വോട്ട് പിടിക്കും; ഞങ്ങളെ അത് ബാധിക്കില്ല’; രമേശ് ചെന്നിത്തല

യുഡിഎഫിന്റെ കുറച്ചു വോട്ട് പി വി അന്‍വറിന് പോയേക്കാമെന്ന് രമേശ് ചെന്നിത്തല ഒന്‍പത് വര്‍ഷം എംഎല്‍എ ആയതുകൊണ്ട് അന്‍വര്‍ കുറച്ചു വോട്ട് പിടിക്കും. അന്‍വര്‍ കൂടുതലും പിടിക്കുക എല്‍ഡിഎഫിന്റെ വോട്ട് ആയിരിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്‍വര്‍ അത്ര വലിയ ഘടകമാണെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് വോട്ട് എന്തായാലും […]

Keralam

‘പെൻഷൻ കൊടുകാത്തതിനെയാണ് പ്രിയങ്ക വിമർശിച്ചത്, യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തി’; രമേശ് ചെന്നിത്തല

പ്രിയങ്കയുടെ വരവിൽ നിലമ്പൂരിലെ ചിത്രം ആകെ മാറിയെന്ന് രമേശ് ചെന്നിത്തല. പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജന പങ്കാളിത്തം റോഡ്ഷോയിൽ ഉണ്ടായി. അൻവറിന്റെ റോഡ് ഷോ നന്നായിട്ടുണ്ട് എന്നാണ് ആളുകൾ പറഞ്ഞത്. ഇതൊക്കെ എവിടെ ഉള്ളവരാണ് എന്നറിയില്ലല്ലോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പെൻഷൻ കൃത്യമായി കൊടുകാത്തതിനെയാണ് പ്രിയങ്ക ഗാന്ധി വിമർശിച്ചത്. യുഡിഎഫ് […]

Keralam

ശാസ്ത്രീയ പഠനം നടത്താത്തത് തിരിച്ചടിയായി; കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് രമേശ് ചെന്നിത്തല

മലപ്പുറം കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് വലിയ തിരിച്ചടിയായി. ഇതിലൂടെ അദാനിയാണ് ലാഭമുണ്ടാക്കിയിരിക്കുന്നത് കോൺട്രാക്ടർമാർക്കെതിരെ നടപടി ഉണ്ടാകണം. ഇവിടെ വന്നപ്പോഴാണ് ഭീകരാവസ്ഥ മനസ്സിലായതെന്നും ചെന്നിത്തല വ്യക്തമാക്കി. അഴിമതിയെക്കുറിച്ച് ഗഡ്കരിയോട് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഹൈവേ തകരുന്നത് കണ്ട് ഞങ്ങൾ […]

Keralam

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വൻ വിജയം നേടുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വൻ വിജയം നേടുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇടത് സർക്കാരിൽ നിന്നുള്ള മോചനം നിലമ്പൂരിലൂടെയാണെന്ന് അദേഹം പറഞ്ഞു. മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചുവെന്നും വഞ്ചകർ ആണ് എന്നാണ് പറഞ്ഞതെന്നും രമേശ് ചെന്നിത്തല  പറഞ്ഞു. മലപ്പുറത്തെ ജനങ്ങൾ കോപ്പി അടിച്ചു ജയിച്ചു എന്നാണ് വിഎസ് […]

Keralam

‘അന്‍വറിനെ തള്ളിക്കളയുന്നില്ല; ചര്‍ച്ചകള്‍ തുടരും’; രമേശ് ചെന്നിത്തല

പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനം നീളുമ്പോഴും, അന്‍വറുമായി ചര്‍ച്ചകള്‍ തുടരുന്നുവെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. നേതാക്കള്‍ തമ്മില്‍ ഭിന്നതയില്ലെന്നും നിലമ്പൂരില്‍ ഒന്നിച്ച് പ്രചാരണത്തിന് ഇറങ്ങുമെന്നും ചെന്നിത്തല  പറഞ്ഞു.  കേരളത്തിലെ ജനങ്ങളുടെ ആഗ്രഹത്തെ പൂര്‍ണമായും പൂര്‍ത്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയുള്ള എല്ലാവരെയും യോജിപ്പിക്കുക […]