Keralam

രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ട് കോടതി; 16ന് ജാമ്യാപേക്ഷ പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. 15 വൈകിട്ട് കോടതിയില്‍ ഹാജരാക്കണം. 16ന് ജാമ്യാപേക്ഷ പരിഗണിക്കും. കേസ് രാഷ്ട്രീയപ്രേരിതം എന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും രാഹുലിന്റെ അഭിഭാഷകര്‍ വാദിച്ചു. രാഹുലിലനെ പാലക്കാട് എത്തിച്ച് തെളിവെടുക്കും. കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നും പ്രതിഭാഗം […]

Keralam

‘പീഡനമല്ല, നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’; എസ്‌ഐടിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍

 യുവതിയുമായുള്ള ബന്ധം രാഹുല്‍ നിഷേധിച്ചിട്ടില്ല. എങ്കിലും നടന്നത് പീഡനമല്ലെന്നാണ് രാഹുലിന്റെ വാദം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി. പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് രാഹുലിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.  മൂന്നാം പരാതിയില്‍ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള […]

Keralam

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: അതിജീവിതയെ കക്ഷി ചേര്‍ത്തു; ഹര്‍ജി ജനുവരി 21ന് പരിഗണിക്കും

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അതിജീവിതയെ കക്ഷിചേര്‍ത്ത് ഹൈക്കോടതി. മറുപടി സത്യവാങ്മൂലം നല്‍കാന്‍ അതിജീവിതയ്ക്ക് കോടതി രണ്ടാഴ്ച സമയം നല്‍കി. ഹര്‍ജി ഈ മാസം 21ന് കോടതി പരിഗണിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആദ്യ കേസില്‍ മൂന്നാം തവണയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയ്ക്ക് മുന്നിലെത്തുന്നത്. രാഹുലിന്റെ […]

Keralam

ബലാത്സംഗക്കേസിൽ രാഹുലിനെ നാളെ ചോദ്യം ചെയ്യില്ല; ഹൈക്കോടതി വിധി കാത്ത് ‌എസ്ഐടി

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല. ഉടൻ ചോദ്യം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിലാണ് എസ്ഐടി. രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കിയിരുന്നു. ഈ വിധി വന്നതിന് ശേഷം മാത്രം ചോദ്യം ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് എസ്ഐടി. നാളെ മുൻ‌കൂർ […]

Keralam

ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുല്‍ ഇന്ന് വോട്ട് ചെയ്യുമോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടുചെയ്യാനെത്തുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആദ്യ പീഡനക്കേസില്‍ ഹൈക്കോടതി ഡിസംബര്‍ 15 വരെ അറസ്റ്റ് തടയുകയും രണ്ടാമത്തെ പീഡനക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തതോടെ […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ കോടതി; ജാമ്യാപേക്ഷയിൽ തുടര്‍വാദം നാളെ

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. രാഹുലിന്റെ മുൻകൂർ ജാമ്യേപക്ഷയിൽ നാളെയും വാദം തുടരും. ഗർഭഛിദ്രത്തിന് തെളിവുണ്ടെന്നും യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എസ്ഐടി പറഞ്ഞു.രാഹുലിനെതിരെ കൂടുതൽ പരാതികളുണ്ടെന്നും സ്ഥിരം കുറ്റവാളിയെന്നുമാണ് വാദം.എന്നാൽ പരാതി വ്യാജമാണെന്നും ശബരിമല സ്വർണക്കൊള്ള മറയ്ക്കാനുള്ള നീക്കമാണെന്നുമാണ് […]

Uncategorized

പാലത്തായി പീഡനക്കേസ്: പ്രതി കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

പാലത്തായി പീഡനകേസിൽ പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ ആണ് കേസിലെ പ്രതി. തലശ്ശേരി പോക്സോ അതിവേഗ കോടതി ജഡ്ജി ജലജാ റാണിയാണ് വിധി പറയുക. ബലാൽസംഘം, പോക്സോ എന്നിവ തെളിഞ്ഞു. ജീവപര്യന്തം ,വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്. […]

Keralam

വേടനെതിരായ ലൈംഗികാരോപണം; കുടുംബത്തിന്റെ പരാതിയിൽ ഗൂഢാലോചന കണ്ടെത്താനായില്ല

വേടനെതിരായ ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന കണ്ടെത്താനായില്ലെന്ന് പോലീസ്. തൃക്കാക്കര എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വേടന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്‍റെ കുടുംബം മുഖ്യമന്ത്രി […]

Keralam

ബലാത്സംഗക്കേസ്: റാപ്പര്‍ വേടന്‍ അറസ്റ്റില്‍

യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. ബലാത്സം​ഗ പരാതിയിൽ ചോദ്യം ചെയ്യലിനായി റാപ്പർ വേടൻ ഇന്നും പോലീസിന് മുന്നിൽ ഹാജരായിരുന്നു. […]

Keralam

ബലാത്സംഗക്കേസ്; ‘പരാതിക്കാരി തെളിവ് ഹാജരാക്കണം’; വേടന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി ഹൈക്കോടതി

ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. വിവാഹ വാഗ്ദാനം നൽകി എന്നത് മാത്രം ക്രിമിനൽ കുറ്റത്തിന് കാരണമായി കണക്കാക്കാൻ ആവില്ലെന്ന് കോടതി. വേടൻ സമൂഹത്തിൽ വലിയ സ്വാധീനമുള്ളയാളെന്നും ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. […]