
നടി ഹൈക്കോടതിയിലേക്ക്?; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കിയേക്കും
കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്. നടിയുടെ അപ്പീൽ ഹൈക്കോടതി പരിഗണിച്ചാൽ സർക്കാരിന് നിലപാടു വ്യക്തമാക്കേണ്ടി വരും. […]