Banking

പേടിഎമ്മിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ അനുമതി; ഓഹരിയില്‍ റാലി

മുംബൈ: ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാന്‍ പേടിഎം പേയ്‌മെന്റ് സര്‍വീസസിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന് പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ ഇന്ന് ആറുശതമാനം ഉയര്‍ന്ന് 1,186 രൂപയായി. പേടിഎം ബ്രാന്‍ഡ് ഉടമയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ചൊവ്വാഴ്ച സമര്‍പ്പിച്ച ഫയലിങ്ങിലാണ് റിസർവ് […]

Banking

അക്കൗണ്ട് ഉടമ മരിച്ചാല്‍ 15 ദിവസത്തിനകം അവകാശിക്ക് പണം; ഏകീകൃത നടപടിക്രമം ഒരുക്കാന്‍ റിസര്‍വ് ബാങ്ക്

മുംബൈ: മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരമാവധി 15 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. നോമിനികള്‍ക്കും നിയമപരമായ അവകാശികള്‍ക്കും വേണ്ടിയാണ് നടപടിക്രമം ലളിതമാക്കാനും വേഗത്തിലാക്കാനും റിസര്‍വ് […]

Banking

എസ്‌ഐപി വഴി ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാം; പുതിയ സംവിധാനം ഒരുക്കി ആര്‍ബിഐ

ന്യൂഡല്‍ഹി: ആര്‍ബിഐയുടെ റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്ഫോമിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി ഇനി നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാം. ചില്ലറ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുക്കിയിരിക്കുന്ന സംവിധാനമാണ് റീട്ടെയില്‍ ഡയറക്ട് സ്‌കീം. ഇത് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ […]

Technology

‘എടിഎമ്മില്‍ കാര്‍ഡ് ഇടുന്നതിന് മുന്‍പ് രണ്ടു തവണ കാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുക!, പിന്‍ തട്ടിപ്പില്‍ നിന്ന് രക്ഷ നേടാം’: സത്യാവസ്ഥ എന്ത്?

ന്യൂഡല്‍ഹി: എടിഎമ്മില്‍ ഡെബിറ്റ് കാര്‍ഡ് ഇടുന്നതിന് മുന്‍പ് കാന്‍സല്‍ ബട്ടണ്‍ രണ്ടു തവണ അമര്‍ത്തിയാല്‍ പിന്‍ നമ്പര്‍ ചോര്‍ത്തുന്നതില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്ന കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ ടിപ്പാണെന്നും എടിഎമ്മുകളിലെ കീപാഡ് കൃത്രിമത്വത്തില്‍ നിന്ന് സ്വയം രക്ഷ നേടാന്‍ ഈ രീതി ഉപയോക്താക്കള്‍ക്ക് […]

Banking

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍ബിഐ; പുതിയ നിരക്ക് 6 ശതമാനത്തിലേക്ക് എത്തി

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍ബിഐ. പുതിയ നിരക്ക് ആറ് ശതമാനത്തിലേക്ക് എത്തി. ഭവന വാഹന വായ്പകളിലടക്കം ഇതോടെ പലിശഭാരം കുറയും. ഉയര്‍ന്ന് നിന്ന പലിശ നിരക്ക് കുറച്ച് കൊണ്ടുവരാനുള്ള നീക്കത്തെ ധനനയ സമിതി യോഗം ഐക്യകണ്‌ഠേനെ അംഗീകരിക്കുകയായിരുന്നു. ഇതോടെ വിപണിയിലേക്ക് കൂടുതല്‍ പണമെത്തും. ഭവന വാഹന […]

India

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചെലവ് കൂടും; മെയ് 1 മുതൽ പ്രാബല്യത്തില്‍

മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിന്‍വലിക്കുന്നത് ചെലവേറിയതാകും. ട്രാന്‍സാക്ഷന്‍ ചാര്‍ജ് രണ്ടു രൂപ വര്‍ധിപ്പിച്ച് 23 രൂപയാക്കാന്‍ റിസര്‍വ് ബാങ്ക് (RBI) അനുമതി നല്‍കിയതോടെയാണിത്. ഈ പുതിയ നിരക്ക് മെയ് ഒന്നുമുതല്‍ നിലവില്‍ വരും. ഓരോ മാസവും അഞ്ചു സൗജന്യ ട്രാന്‍സാക്ഷന്‍ കഴിഞ്ഞ് മാത്രമേ പുതിയ […]

Uncategorized

‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനം’; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

മലപ്പുറം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സൈബർ തട്ടിപ്പ്. മലപ്പുറം സ്വദേശിയുടെ 20 ലക്ഷം രൂപ നഷ്ടമായതായി പരാതി ലഭിച്ചെന്ന് സൈബർ പൊലീസ് അറിയിച്ചു. ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…’ എന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. […]

India

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി നിരക്കു കുറച്ച് ആര്‍ബിഐ, വായ്പാ പലിശ താഴും

മുംബൈ: അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി പലിശ നിരക്കുകളില്‍ കുറവു വരുത്തി റിസര്‍വ് ബാങ്കിന്റെ പണ വായ്പാ അവലോകനം. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25 ശതമാനമാക്കി. 2020 മെയ് മാസത്തിനു ശേഷം ആദ്യമായാണ് നിരക്കില്‍ കുറവു വരുത്തുന്നത്. സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള […]

India

വായ്പ ചെലവ് കുറയുമോ?, പലിശ കുറയ്ക്കുമെന്ന് പ്രതീക്ഷ; ആര്‍ബിഐയുടെ പണവായ്പ നയപ്രഖ്യാപനം ഇന്ന്

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണവായ്പ നയപ്രഖ്യാപനം ഇന്ന്. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി പലിശനിരക്ക് കുറച്ച് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനം നടത്തുമോ എന്ന പ്രതീക്ഷയിലാണ് വിപണി. ശക്തികാന്ത ദാസിന് ശേഷം ആര്‍ബിഐ ഗവര്‍ണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് […]