Banking

സ്വര്‍ണ നാണയങ്ങള്‍ക്കും വായ്പ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്

മുംബൈ: സ്വര്‍ണപ്പണയം സംബന്ധിച്ച് റിസര്‍വ് ബാങ്ക്( RBI) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിര്‍ദേശങ്ങള്‍. ചെറുവായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് കൂടുതല്‍ തുക വായ്പയായി ലഭിക്കുന്നതാണ് പുതിയ രീതി. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വാണിജ്യ ബാങ്കുകള്‍ക്കും ഭവന വായ്പാ സ്ഥാപനങ്ങളുള്‍പ്പെടെ ബാങ്കിതര […]

Banking

ഇഎംഐ കുറയും; വീണ്ടും പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്ന് വീണ്ടും മുഖ്യ പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പയ്ക്ക് ചുമത്തുന്ന പലിശയായ റിപ്പോനിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കില്‍ 50 ബേസിക് പോയിന്റിന്റെ […]

Business

യുപിഐയില്‍ വരുന്നു മാറ്റം, ഇടപാട് പരിധി ഉയര്‍ത്താന്‍ അനുമതി; ബാധകമാകുക ആര്‍ക്ക്?

ന്യൂഡല്‍ഹി: യുപിഐയില്‍ ഉപഭോക്താവും വ്യാപാരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടായ പേഴ്‌സണ്‍ ടു മെര്‍ച്ചന്റ് പേയ്‌മെന്റിന്റെ ഇടപാട് പരിധി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി. യുപിഐ നിയന്ത്രിക്കുന്ന, റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇടപാട് പരിധി ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം […]

India

വായ്പ ചെലവ് കുറയുമോ?, പലിശ കുറയ്ക്കുമെന്ന് പ്രതീക്ഷ; ആര്‍ബിഐയുടെ പണവായ്പ നയപ്രഖ്യാപനം ഇന്ന്

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണവായ്പ നയപ്രഖ്യാപനം ഇന്ന്. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി പലിശനിരക്ക് കുറച്ച് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനം നടത്തുമോ എന്ന പ്രതീക്ഷയിലാണ് വിപണി. ശക്തികാന്ത ദാസിന് ശേഷം ആര്‍ബിഐ ഗവര്‍ണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് […]

Banking

ഇനി പണമയയ്ക്കുമ്പോള്‍ അക്കൗണ്ട് മാറിപ്പോകുമോ എന്ന ഭയം വേണ്ട!; ഏപ്രില്‍ ഒന്നുമുതല്‍ പുതിയ സംവിധാനം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ബാങ്കിങ് രീതികളായ ആര്‍ടിജിഎസ്( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം), നെഫ്റ്റ് ( നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍) ഇടപാടുകളില്‍ ഇനി സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാന്‍ കഴിയും. ആര്‍ടിജിഎസ്, നെഫ്റ്റ് എന്നി സംവിധാനങ്ങള്‍ വഴി പണമയയ്ക്കുമ്പോള്‍ അബദ്ധത്തില്‍ അക്കൗണ്ട് മാറിപ്പോകുന്ന പ്രശ്‌നം ഇനി ഉണ്ടാവില്ല. പണമയയ്ക്കുന്നതിന് […]

India

ഭവന, വാഹന വായ്പ ചെലവ് കൂടില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണം വായ്പാനയം പ്രഖ്യാപിച്ചു. തുടര്‍ച്ചയായ പതിനൊന്നാം തവണയും പലിശനിരക്കില്‍ മാറ്റം വരുത്തിയില്ല. മുഖ്യ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കാണ് റിപ്പോ. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നത് കൊണ്ടാണ് പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നത്. റിസര്‍വ് […]

Keralam

സംസ്ഥാന സർക്കാരിനു ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഈ വർഷം സംസ്ഥാനം 3,000 കോടിയാണ് കടമെടുത്തിരിക്കുന്നത്. അതിനു പുറമെയാണിത്. അതേസമയം ഈ വർഷം 37,512 കോടി രൂപയാണ് കേരളത്തിനു കടമെടുക്കാൻ അനുമതിയുള്ളതെന്നു ഏപ്രിലിൽ കേന്ദ്രം അറിയിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച […]

Banking

അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിൻ്റെ ബാധ്യതയാണെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം: അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിൻ്റെ ബാധ്യതയാണെന്ന് ഉപഭോക്തൃ കമ്മീഷന്‍. അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും ഉടമയ്ക്ക് നല്‍കാന്‍ ഇസാഫ് ബാങ്കിന് നിര്‍ദേശം. അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 40,7053 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷൻ്റെ വിധി. അക്കൗണ്ട് […]

Banking

ആധാര്‍ ബാങ്കിംഗിന് റിസര്‍വ് ബാങ്ക് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചതായി പ്രചാരണം; വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഓരോ ദിവസം കഴിയുംതോറും പുതിയ തട്ടിപ്പുകള്‍ പൊന്തി വന്നുകൊണ്ടിരിക്കുകയാണ്. ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധമാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്. പലപ്പോഴും വ്യാജ വാര്‍ത്തകള്‍ ശരിയാണെന്ന് തെറ്റിദ്ധരിച്ച് കെണിയില്‍ വീഴുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ ആര്‍ബിഐയുടെ പേരിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചാരണം കൊഴുക്കുന്നത്. ഇത് വ്യാജ പ്രചാരണമെന്ന് പറഞ്ഞ് […]

Banking

പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

ഡൽഹി: തുടർച്ചയായി ഏഴാം തവണയും പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറിന് ശേഷം മാത്രമേ നിരക്ക് കുറയാന്‍ സാധ്യതയുള്ളൂവെന്നാണ് പൊതു വിലയിരുത്തല്‍. 2023-24 ൽ ആഭ്യന്തര ജിഡിപി വളർച്ചയിൽ രാജ്യം 7.6 […]