Banking

ഇനി അക്കൗണ്ടില്‍ പണമെത്താന്‍ കാത്തിരിക്കേണ്ട, മണിക്കൂറുകള്‍ക്കകം ചെക്ക് ക്ലിയറിങ്; ഒക്ടോബര്‍ നാലുമുതല്‍ പുതിയ പരിഷ്‌കാരം

ന്യൂഡല്‍ഹി: ബാങ്കുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുന്ന പലരുടെയും പ്രശ്‌നമായിരുന്ന ചെക്ക് മാറിയെടുക്കലിന് വേണ്ടി വരുന്ന സമയത്തിന് പരിഹാരമാകുന്നു. സാധാരണയായി ചെക്ക് മാറി അക്കൗണ്ടില്‍ പണമെത്താന്‍ രണ്ടു ദിവസം വരെയാണ് സമയം വേണ്ടി വരുന്നത്. എന്നാല്‍ ഇനി മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് […]

Banking

അക്കൗണ്ട് ഉടമ മരിച്ചാല്‍ 15 ദിവസത്തിനകം അവകാശിക്ക് പണം; ഏകീകൃത നടപടിക്രമം ഒരുക്കാന്‍ റിസര്‍വ് ബാങ്ക്

മുംബൈ: മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരമാവധി 15 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. നോമിനികള്‍ക്കും നിയമപരമായ അവകാശികള്‍ക്കും വേണ്ടിയാണ് നടപടിക്രമം ലളിതമാക്കാനും വേഗത്തിലാക്കാനും റിസര്‍വ് […]

Banking

എടിഎം ഇടപാട്; ഇന്നുമുതല്‍ ഫീസ് വര്‍ധന, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: എടിഎം ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ബിഐ വര്‍ധിപ്പിച്ച ഫീസ് ഇന്നുമുതല്‍ (വ്യാഴാഴ്ച) പ്രാബല്യത്തില്‍. ബാങ്ക് എടിഎമ്മില്‍ സൗജന്യ ഇടപാടിനുള്ള പ്രതിമാസപരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇന്നുമുതല്‍ 23 രൂപയും ജിഎസ്ടിയും നല്‍കണം. നിലവിലെ 21 രൂപയില്‍ നിന്നു രണ്ടു രൂപയാണ് വര്‍ധന. സൗജന്യ പരിധിക്കുശേഷമുള്ള പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, ബാലന്‍സ് […]

Business

സാമ്പത്തിക മേഖലയിലെ എഐ ഉപയോഗം; ചട്ടങ്ങളുണ്ടാക്കാന്‍ എട്ടംഗ സമിതിയെ നിയോഗിച്ച് റിസര്‍വ് ബാങ്ക്

മുംബൈ: സാമ്പത്തിക മേഖലയില്‍ എഐ (നിര്‍മ്മിത ബുദ്ധി) ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഒരു എട്ടംഗ സമിതിക്ക് രൂപം നല്‍കിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ മാസത്തെ നാണ്യ നയ യോഗത്തിലാണ് സമിതി പ്രഖ്യാപിച്ചത്. ബോംബെ ഐഐടിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് പ്രൊഫസര്‍ പുഷ്‌പക് ഭട്ടാചാര്യ […]

India

ഭവന, വാഹന വായ്പ ചെലവ് കൂടില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണം വായ്പാനയം പ്രഖ്യാപിച്ചു. തുടര്‍ച്ചയായ പതിനൊന്നാം തവണയും പലിശനിരക്കില്‍ മാറ്റം വരുത്തിയില്ല. മുഖ്യ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കാണ് റിപ്പോ. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നത് കൊണ്ടാണ് പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നത്. റിസര്‍വ് […]

Banking

‘ബാങ്ക് ഡെപ്പോസിറ്റ് കുറയുന്നു, വായ്പ ​ഗണ്യമായി വർധിക്കുന്നു’; ആശങ്കയുമായി ആർബിഐ, നൂതന വഴികൾ തേടാൻ നിർദേശം

മുംബൈ: ബാങ്കുകളില്‍ ഡെപ്പോസിറ്റ് വളര്‍ച്ച കുറയുന്നതില്‍ ആശങ്ക രേഖപ്പെടുത്തി റിസര്‍വ് ബാങ്ക്. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം കൂടുതല്‍ നേട്ടം ലഭിക്കുന്ന മറ്റു നിക്ഷേപ പദ്ധതികളിലേക്ക് കുടുംബ സമ്പാദ്യം പോകുന്നതാണ് ഇതിന് കാരണം. നിക്ഷേപം ബാങ്കുകളിലേക്ക് തന്നെ തിരിച്ച് എത്തുന്നതിന് നൂതനമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആരംഭിക്കാന്‍ ബാങ്കുകള്‍ തയ്യാറാവണം. ഇത്തരം […]

Banking

ചെക്ക് ക്ലിയറിങ് ഇനി ഞൊടിയിടയില്‍; സമയം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്

മുംബൈ: ഉപഭോക്തൃ സേവനത്തിന്റെ ഭാഗമായി ചെക്ക് ക്ലിയറിങ് സമയം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. ചെക്ക് ക്ലിയറിങ് സൈക്കിള്‍ ടി+1ല്‍ നിന്ന് ഏതാനും മണിക്കൂറുകളാക്കിയാണ് റിസര്‍വ് ബാങ്ക് സമയം കുറച്ചത്. ഇടപാട് നടന്ന ദിവസത്തിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ സെറ്റില്‍മെറ്റ് എന്നതാണ് ടി+1 എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ചെക്ക് ക്ലിയറിങ്ങിന്റെ കാര്യക്ഷമത […]

Banking

നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തി

മുംബൈ: നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരിധി ഉയര്‍ത്തിയത് ഉയര്‍ന്ന നികുതി ബാധ്യത വേഗത്തില്‍ അടയ്ക്കാന്‍ നികുതിദായകരെ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പണവായ്പ നയ അവലോകന യോഗത്തിന് ശേഷമായിരുന്നു റിസര്‍വ് ബാങ്ക് […]

Banking

ഓഗസ്റ്റില്‍ 13 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര?; പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും, സ്വാതന്ത്ര്യദിനം, ശ്രീനാരായണ ഗുരു ജയന്തി അടക്കം എട്ടുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. അവധി സമയത്തും ഓണ്‍ലൈന്‍ […]

Banking

സൈബർ ആക്രമണങ്ങള്‍ക്ക് സാധ്യത; ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ആർബിഐ

രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ക്ക് സൈബർ ആക്രമണ മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. അപകടം ഒഴിവാക്കുന്നതിനായി സജീവമായ സംവിധാനങ്ങളെല്ലാം നിരീക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്.  നിരവധി സൈബർ ആക്രമണങ്ങള്‍ക്ക് പേരുകേട്ട ലുല്‍സെക് ഗ്രൂപ്പ് ഇന്ത്യൻ ബാങ്കുകളെ ലക്ഷ്യമിടുന്നതായാണ് ആർബിഐ പറുന്നത്. ഈ ഗ്രൂപ്പ് ഏറെനാളായി പ്രവർത്തനരഹിതമായിരുന്നു. […]