Sports

‘ഒരു പരമ്പര തോറ്റത് കൊണ്ട് ലോകമവസാനിക്കാൻ പോകുന്നില്ല’: രോഹിത് ശർമ

ഒരു പരമ്പര തോറ്റത് കൊണ്ട് ലോകമവസാനിക്കാൻ പോകുന്നില്ല, ശക്തമായി തിരിച്ചുവരുമെന്ന് രോഹിത് ശർമ. ഇന്ത്യയ്ക്ക് വേണ്ടി ആരും അലസതയോടെ കളിക്കാറില്ല. ഞാന്‍ നായകനായിരിക്കുന്ന സമയത്ത് അതിനുള്ള ഒരു സാധ്യതയുമില്ല. സ്പിന്നിനെതിരെ കളിക്കേണ്ടത് വലിയ ആശങ്കയായി കാണുന്നില്ല. എങ്കിലും അത് ഗൗരവമായി കാണേണ്ട വിഷയം തന്നെയാണ്. പരമ്പരകളില്‍ മികച്ച പ്രകടനം […]

Sports

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. വിരാട് കോലിയും ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിയാന്‍ പരാഗിനും റിഷഭ് പന്തിനും ആദ്യ ഏകദിനത്തില്‍ അവസരമില്ല. അ‌ഞ്ച് ബാറ്റര്‍മാരും അഞ്ച് ബൗളര്‍മാരും ഒരു ഓള്‍ റൗണ്ടറുമാണ് […]

Sports

ഏകദിന പോരാട്ടം; രോഹിതും കോഹ്‌ലിയും ശ്രീലങ്കയില്‍

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി എന്നിവര്‍ ശ്രീലങ്കയിലെത്തി. ഏകദിന ടീമില്‍ അംഗങ്ങളായ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ സ്വന്തം നിലയ്ക്ക് ഇന്നലെ തന്നെ ലങ്കന്‍ മണ്ണില്‍ എത്തിയിരുന്നു. ഏകദിന പരമ്പരയും […]

Keralam

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പരമ്പരയിൽ കളിക്കാൻ രോഹിത് ശർമ്മ സമ്മതം അറിയിച്ചതായി റിപ്പോർട്ട്

ഡൽ​ഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പരമ്പരയിൽ കളിക്കാൻ രോഹിത് ശർമ്മ സമ്മതം അറിയിച്ചതായി റിപ്പോർട്ട്. നേരത്തെ പരമ്പരയിൽ നിന്ന് രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, ജസ്പ്രീത് ബുംറ എന്നിവർ വിശ്രമം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീർ താരങ്ങൾ ശ്രീലങ്കൻ പരമ്പരയിൽ പങ്കെടുക്കണമെന്ന് അറിയിക്കുകയായിരുന്നു. […]

India

‘ദേശീയ പതാകയെ അപമാനിച്ചു’; രോഹിത് ശര്‍മ്മയ്‌ക്കെതിരെ ആരോപണം

ഡല്‍ഹി: ട്വന്റി 20 ലോകകപ്പ് നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഏറെ ആവേശഭരിതനായിരുന്നു. ബാര്‍ബഡോസിലെ പിച്ചില്‍ താരം ഇന്ത്യയുടെ ദേശീയ പതാക കുത്തിവെയ്ക്കുകയും ചെയ്തു. പിന്നാലെ രോഹിത് ശര്‍മ്മയുടെ സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കി. ഇതിനെതിരെയാണ് ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്. രോഹിത് ശര്‍മ്മ ദേശീയ പതാകയോട് […]

India

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് വസതിയില്‍ ഗംഭീര സ്വീകരണമൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി; വീഡിയോ

ന്യൂഡല്‍ഹി: ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് വസതിയില്‍ ഗംഭീര സ്വീകരണമൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യന്‍ ടീം രാവിലെ പതിനൊന്ന് മണിയോടെയാണ് ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലെത്തിയത്. പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ച ശേഷം ടീമംഗങ്ങളുമായുള്ള കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. ടീമിനെ അഭിനന്ദിച്ച […]

Sports

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഇന്ന് ഫൈനൽ കലാശ പോര്

ബാർബഡോസ്: ഇത്തവണ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ട് ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഈ തോൽവിയറിയാത്ത രണ്ട് ടീമുകളാണ് ടി 20 ലോകകപ്പിന്റെ ഇത്തവണത്തെ കലാശ പോരിനിറങ്ങുന്നത്. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ സംഘം, പ്രാഥമിക റൗണ്ടിലെ മൂന്ന് കളികളും ശേഷം സൂപ്പർ എട്ടിലെ മൂന്ന് […]

Sports

ഫൈനലുറപ്പിക്കാൻ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ; മത്സരത്തിന് മഴഭീഷണി

തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. കുട്ടിക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം. മത്സരത്തിന് മഴഭീഷണിയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകള്‍. മത്സരദിനത്തിലുടനീളം 29 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില. എങ്കിലും ഇടിമിന്നലോടുകൂടിയുള്ള […]

Sports

സൂപ്പർ എട്ട് മത്സരങ്ങൾക്ക് മുമ്പ് ഇന്ത്യൻ ടീമിന് പ്രതിസന്ധി ; രോഹിത് ശർമ്മ

ബാർബഡോസ് : ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിന് മുമ്പായി ഇന്ത്യന്‍ ടീം ഒരു പ്രതിസന്ധിയെ നേരിടുന്നുവെന്ന് തുറന്നുപറഞ്ഞ് രോഹിത് ശർമ്മ. ഇന്ത്യന്‍ ടീമില്‍ എല്ലാവര്‍ക്കും നന്നായി കളിക്കാനുള്ള ആഗ്രഹമുണ്ട്. എങ്കിലും സൂപ്പര്‍ എട്ടിന് മുമ്പായി ഇന്ത്യന്‍ ടീം ഒരു പ്രതിസന്ധി നേരിടുന്നു. പരിശീലനത്തിനുള്ള സമയം കുറവാണ്. ആദ്യ […]

Keralam

പരിശീലനത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക്; പാകിസ്താനെതിരെ കളിക്കുമോ?

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ സംഘത്തിന് തിരിച്ചടി. പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റു. പിന്നാലെ താരത്തിന് വൈദ്യ സഹായം ലഭ്യമാകുകയും പരിശീലനം തുടരുകയും ചെയ്തു. അയർലൻഡിനെതിരായ ആദ്യ മത്സരത്തിനിടെ രോഹിത് ശർമ്മയുടെ വലതുതോളിന് പന്ത് തട്ടിയിരുന്നു. പിന്നാലെ താരം ബാറ്റിം​ഗ് മതിയാക്കി […]