അനന്തു അജിയുടെ ആത്മഹത്യ; ലൈംഗികാതിക്രമ കേസ് പൊന്‍കുന്നം പൊലീസിന് കൈമാറി
ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന് വെളിപ്പെടുത്തി അനന്തു അജി എന്ന യുവാവ് ജീവനനൊടുക്കിയ സംഭവത്തില്‍ ലൈംഗികാതിക്രമ കേസ് പൊന്‍കുന്നം പൊലീസിന് കൈമാറി. നിയമോപദേശത്തെ തുടര്‍ന്ന് തമ്പാന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു. വീഡിയോയില്‍ അനന്തു അജി പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ലൈംഗികാതിക്രമം ഉണ്ടായി എന്നാണ് വെളിപ്പെടുത്തല്‍. […]
