Banking

രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച, ഒറ്റയടിക്ക് 22 പൈസയുടെ നഷ്ടം; എണ്ണ വില കുറഞ്ഞു, സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 22 പൈസയാണ് ഇടിഞ്ഞത്. 86.44 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍ കറന്‍സിയായ ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. വെള്ളിയാഴ്ച 22 പൈസയുടെ നേട്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. ട്രംപിന്റെ നയങ്ങളെ ഉറ്റുനോക്കുകയാണ് […]

Business

രൂപ വീണ്ടും നഷ്ടത്തില്‍, എണ്ണ വില 80 ഡോളറിലേക്ക്; സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു പൈസയുടെ നഷ്ടത്തോടെ ഒരു ഡോളറിന് 86.55 എന്ന നിലയിലാണ് രൂപ. ഓഹരി വിപണിയില്‍ മുന്നേറ്റം ഉണ്ടായെങ്കിലും അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതാണ് രൂപയ്ക്ക് വിനയായത്. കനത്ത മൂല്യത്തകര്‍ച്ചയ്ക്ക് ശേഷം ഇന്നലെ 17 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഇന്ന് […]

Business

വീണ്ടും കൂപ്പുകുത്തി രൂപ, റെക്കോര്‍ഡ് താഴ്ചയില്‍ 9 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ നഷ്ടത്തോടെ 85.83 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണവില ഉയരുന്നതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന റിപ്പോര്‍ട്ടുകളുമാണ് രൂപയെ ബാധിച്ചത്. ഇന്നലെ ആറു പൈസയുടെ നഷ്ടത്തോടെ 85.74 എന്ന […]

India

തിരിച്ചുകയറിയ രൂപ വീണ്ടും കൂപ്പുകുത്തി, ഏഴുപൈസയുടെ നഷ്ടം; എണ്ണവില 76 ഡോളറിന് മുകളില്‍, സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി

ന്യൂഡല്‍ഹി: ഇന്നലെ റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചുകയറിയ രൂപ ഇന്ന് വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ ഏഴു പൈസയുടെ നഷ്ടത്തോടെ 85.75 എന്ന നിലയിലാണ് രൂപ. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ഇന്ത്യയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്. ഇന്നലെ 11 പൈസയുടെ നേട്ടത്തോടെ 85.68 എന്ന നിലയിലാണ് […]

Business

വീണ്ടും കൂപ്പുകുത്തി രൂപ, റെക്കോര്‍ഡ് ഇടിവ്, 86ലേക്ക്; ഓഹരി വിപണിയും നഷ്ടത്തില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 3 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഒരു ഡോളറിന് 85.78 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ റെക്കോര്‍ഡ് ഓരോ ദിവസം കഴിയുന്തോറും തിരുത്തി കൂടുതല്‍ ഇടിവിലേക്ക് രൂപ പോകുന്നതില്‍ സാമ്പത്തിക രംഗം ആശങ്കയിലാണ്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത […]

Business

പത്തുപൈസയുടെ നഷ്ടം, രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 85ന് മുകളില്‍ ഇനി എങ്ങോട്ട്?; ഓഹരി വിപണി നേട്ടത്തില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ പത്തുപൈസയുടെ നഷ്ടം നേരിട്ടത്തോടെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.ഒരു ഡോളറിന് 85.25 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഓഹരി വിപണി അനുകൂലമായിട്ടും രൂപയ്ക്ക് രക്ഷ […]

Business

85 കടന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി

ന്യൂഡല്‍ഹി: 85 കടന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ആറു പൈസയുടെ നേട്ടമാണ് ഇന്ന് ഉണ്ടായത്. എന്നാല്‍ വിനിമയം നടക്കുന്നത് ഇപ്പോഴും 85ന് മുകളില്‍ തന്നെയാണ്. 85.07 എന്ന നിലയിലേക്കാണ് ഇന്ന് രൂപ തിരിച്ചുകയറിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് […]

Business

മൂന്ന് പൈസയുടെ നഷ്ടം; രൂപ 85ലേക്ക്?, ഓഹരി വിപണിയിലും ഇടിവ്; എച്ച്ഡിഎഫ്‌സി, എയര്‍ടെല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. മൂന്ന് പൈസയുടെ നഷ്ടത്തോടെ 84.83 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. കഴിഞ്ഞ ദിവസം 84.88 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് പത്തുപൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. 84.78 എന്ന നിലയിലേക്ക് ഉയര്‍ന്ന രൂപയുടെ മൂല്യമാണ് ഇന്ന് ഇടിഞ്ഞത്. ഓഹരി […]

Business

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ; ആറു പൈസയുടെ നേട്ടം

മുംബൈ: സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ. ഡോളറിനെതിരെ ആറു പൈസയുടെ നേട്ടത്തോടെ 84.44 എന്ന നിലയില്‍ രൂപയുടെ ഇന്നത്തെ വ്യാപാരം അവസാനിച്ചു. അഞ്ചുമാസത്തിനിടെ ഓഹരി വിപണിയില്‍ ഇന്ന് ഉണ്ടായ വലിയ റാലിയാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായത്. ഇന്നലെയാണ് രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. ഡോളറിനെതിരെ […]

Business

ഡോളര്‍ ദുര്‍ബലം, രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു; സെന്‍സെക്‌സ് ഒറ്റയടിക്ക് 700 പോയിന്റ് മുന്നേറി

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിനിടെ രണ്ടു പൈസയുടെ വര്‍ധനയോടെ 84.40 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇന്നലെ നാലുപൈസയുടെ നേട്ടത്തോടെ 84.42 രൂപ എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ഓഹരി വിപണിയിലെ തിരിച്ചുവരവും ഡോളറിന്റെ മൂല്യം ഇടിഞ്ഞതുമാണ് രൂപയ്ക്ക് ഗുണമായത്. അതിനിടെ ഇന്ത്യ […]