റഷ്യ-യുക്രെയ്ൻ യുദ്ധം: ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക, നന്ദി പറഞ്ഞ് സെലൻസ്കി
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുവാനുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക. യുക്രെയിനുള്ള സുരക്ഷ ഗ്യാരന്റിയിൽ ഇനിയും തീരുമാനമായില്ല. ഇതുവരെ നൽകിയ പിന്തുണക്ക് അമേരിക്കക്കും ട്രംപിനും നന്ദി പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. ജനീവയിൽ നടന്ന ഉന്നതതല ചർച്ചകൾ വളരെ മൂല്യവത്തായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. […]
