നടുക്കടലില്‍ നാടകീയ രംഗങ്ങള്‍; റഷ്യൻ പതാകയേന്തിയ ‘മാരിനേര’ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് യുഎസ്
വാഷിങ്ടൺ: ഉപരോധം ലംഘിച്ച് വെനസ്വേലയിൽനിന്ന് എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ച് റഷ്യൻ പതാകയേന്തിയ കപ്പൽ യുഎസ് പിടിച്ചെടുത്തു. രണ്ടാഴ്ചയോളം പിന്തുടർന്നശേഷമാണ് വടക്കൻ അറ്റ്‌ലാന്റിക്കിൽവെച്ച് അമേരിക്കൻ കോസ്റ്റ് ഗാർഡും യുഎസ് സൈന്യവും ചേർന്ന് ‘മാരിനേര’ എന്ന പേരുള്ള കപ്പൽ പിടിച്ചെടുത്തത്. അതീവ രഹസ്യമായും സൈനിക കരുത്തോടെയുമാണ് അമേരിക്ക ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്. […]
