Keralam

എകെ ബാലൻ്റെ പ്രസ്താവന പച്ച വർഗീയതയാണെന്നും സിപിഎമ്മിൻ്റെ നിരാശയിൽ നിന്നുണ്ടായതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

ആലപ്പുഴ: എകെ ബാലൻ്റെ പ്രസ്താവന പച്ച വർഗീയതയാണെന്നും സിപിഎമ്മിൻ്റെ നിരാശയിൽ നിന്നുണ്ടായതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആലപ്പുഴ നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ സഹായത്തോടെയാണ് എൽഡിഎഫ് വിജയിച്ചതെന്നും സ്വന്തം തോൽവിക്ക് കാരണം കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം സമൂഹത്തിൽ വർഗീയ വിഷം കലർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം […]

Keralam

ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്ക്, ശബരിമലയിൽ വൻ തീർത്ഥാടക തിരക്ക്; ഇന്ന് ഏഴ് മണിവരെ ദർശനം നടത്തിയത് 93,734 അയ്യപ്പ ഭക്തർ

ശബരിമലയിൽ വൻ തീർത്ഥാടക തിരക്ക്. ഇന്ന് വൈകുന്നേരം ഏഴു മണിവരെ മാത്രം ദർശനം നടത്തിയത് 93734 അയ്യപ്പ ഭക്തർ. ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒരു ലക്ഷത്തിൽ അധികം തീർത്ഥാടകർ ശബരിമലയിൽ എത്തിയിരുന്നു.ഈ തീർത്ഥടന കാലത്തെ ഏറ്റവും കൂടുതൽ തിരക്ക് രേഖപ്പെടുത്തുന്നത് ഇന്നാണ്. […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു; സുപ്രീം കോടതിയെ സമീപിച്ചു

ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌ എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന് വാസു കോടതിൽ വ്യക്തമാക്കി. ഹർജി ഈ ആഴ്ച്ച കോടതി പരിഗണിച്ചേക്കും. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറായ എൻ വാസു കേസിൽ മൂന്നാം […]

Keralam

എസ്‌ഐടി വിളിച്ചാല്‍ മാധ്യമങ്ങളേയും കൂട്ടി പോവും, എല്ലാം പി ശശിയുടെ പണി: അടൂര്‍ പ്രകാശ്  

തിരുവനന്തപുരം: ശബരിമല  സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മാധ്യമങ്ങളിലുടെ മാത്രമാണ് ഈ വാര്‍ത്ത അറിഞ്ഞത്. എന്നാല്‍ എന്നെ ആരും വിളിച്ചില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശി ഉണ്ടാക്കിയിട്ടുള്ള പുതിയ പണിയാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നും അടൂര്‍ പ്രകാശ്  […]

Keralam

മകരവിളക്കിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ 3ന് ആരംഭിക്കും. അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്. രാവിലെ 11:30നു പമ്പയില്‍നിന്ന് ഭക്തരെ കയറ്റിവിട്ടു തുടങ്ങി. മരക്കൂട്ടത്തുനിന്നു എത്തുന്ന സ്വാമിമാരെ […]

Keralam

‘ആ മണി ഞാനല്ല’; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ തമിഴ്‌നാട് സ്വദേശി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി. മണിയുടെ യഥാര്‍ത്ഥ പേര് ബാലമുരുകന്‍ എന്നാണ്. മണിയും സംഘവും […]

Keralam

‘കുറ്റവാളികളെ ഒഴിവാക്കുന്നു, പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം’; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ഹൈക്കോടതിയ്ക്ക് അതൃപ്തി. ചില കുറ്റവാളികളെ ഒഴിവാക്കുന്നുവെന്ന് സംശയം. ബോർഡ് മെമ്പർമാരായിരുന്ന വിജയകുമാർ ,ശങ്കർദാസ് എന്നിവരെ അറസ്റ്റ് ചെയ്യാത്തതിൽ കോടതിയക്ക് ആശ്ചര്യം. കേസ് സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി […]

Keralam

ശബരിമല സ്വർണക്കൊള്ള പ്രതികൾക്ക് ജാമ്യമില്ല; എൻ. വാസു, മുരാരിബാബു, കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജി തള്ളി

ശബരിമല സ്വർണക്കവ‍ർച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, കെ.എസ്.ബൈജു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശുപാർശ നൽകി എന്നതാണ് എൻ വാസുവിനെതിരായ […]

Keralam

അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതല്ല, പാരഡി പാടിയതിലാണ് അവര്‍ക്കു വേദന; സിപിഎമ്മിനെതിരെ വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണം കവര്‍ന്നതിലല്ല, പാരഡി ഗാനം പാടിയതിലാണ് സിപിഎമ്മുകാര്‍ക്ക് വേദനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാരഡി ഗാനം കേരളത്തില്‍ ആദ്യമായിട്ടാണോ. പാരഡി ഗാനത്തിന്റെ പേരില്‍ അത് എഴുതിയ ആള്‍ക്കും ട്യൂണ്‍ ചെയ്ത ആള്‍ക്കുമെതിരെ പൊലീസ് കേസെടുക്കാന്‍ പോകുകയാണെന്ന് പറയപ്പെടുന്നു. ബിജെപിക്കാര്‍ ഇതിനേക്കാള്‍ ഭേദമാണല്ലോയെന്നും വിഡി സതീശന്‍ പരിഹസിച്ചു. […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. സ്വര്‍ണപ്പാളി കൊണ്ടുപോകുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു ശ്രീകുമാര്‍. ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യല്‍ നടന്നു. ഇതിന് ശേഷമാണ് […]