Keralam

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയുമാണ് കൊല്ലം വിജിലന്‍സ് കോടതി എസ്‌ഐടിയുടെ കസ്റ്റഡിയില്‍ നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് […]

Keralam

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണ കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലൻസ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ് പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എന്‍.വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍.വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റുന്ന സമയത്ത് താന്‍ സര്‍വീസില്‍ ഉണ്ടായിരുന്നില്ലെന്ന് വാസു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. ജാമ്യാപേക്ഷ നേരത്തെ കൊല്ലം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ എന്‍ വാസു സമീപിച്ചത്. അതേസമയം, […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; എസ് ശ്രീകുമാറിനും എസ് ജയശ്രീയ്ക്കും മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ആറാം പ്രതി എസ് ശ്രീകുമാറിനും നാലാം പ്രതി എസ് ജയശ്രീയ്ക്കും മുൻകൂർ ജാമ്യമില്ല. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് എസ് ശ്രീകുമാർ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയാണ് എസ് ജയശ്രീ. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ദ്വാരപാലക […]

Keralam

‘ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് പത്മകുമാര്‍’; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ പത്മകുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നടപടിക്രമം മറികടന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചു. സ്വര്‍ണപ്പാളികള്‍ പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയ്ക്ക് […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിനായി എസ്‌ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും; അറസ്റ്റ് ചര്‍ച്ച ചെയ്യാന്‍ സിപിഐഎം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനായി പ്രത്യേക അന്വേഷണസംഘം ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങിയശേഷം തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പത്മകുമാറിന്റെ അറസ്റ്റോടെ സ്വര്‍ണക്കൊള്ള വിവാദം അവസാനിക്കുമോ എന്നുള്ളതാണ് ഏറ്റവും പ്രധാനം. പത്മകുമാറിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക […]

Keralam

‘ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അമിത സ്വാതന്ത്ര്യം’; വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി. സ്‌പോണ്‍സറായി വന്ന ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ ഇത്രയും സ്വാതന്ത്ര്യം ലഭിച്ചു എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്. നിലവിലെ ദേവസ്വം ബോര്‍ഡിന് വീഴ്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ള സൂചന. ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. സ്വര്‍ണം പൂശിയതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്തിരിക്കുന്നത്.  ശബരിമലയില്‍ ഏതളവില്‍ എന്തിലൊക്കെ സ്വര്‍ണം പൊതിഞ്ഞെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പ്രത്യേക അന്വേഷണസംഘം ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ തിരച്ചിലില്‍ സ്വര്‍ണം പൂശിയതുമായി […]

Keralam

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചു? വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ല

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല. രേഖകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക […]

Keralam

ശബരിമല സ്വർണക്കൊള്ള; ബിജെപിയുടെ സെക്രട്ടറിയേറ്റ് സമരത്തിൽ നിന്ന് വിട്ടുനിന്ന് വി.മുരളീധരനും കെ.സുരേന്ദ്രനും

ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ നിന്ന് വിട്ടുനിന്ന് മുൻ സംസ്ഥാന അധ്യക്ഷന്മാർ. വി മുരളീധരനും, കെ സുരേന്ദ്രനും ഉപരോധത്തിൽ പങ്കെടുക്കുന്നില്ല. കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന നേതൃയോഗത്തിലും ഇരു നേതാക്കളും പങ്കെടുത്തിരുന്നില്ല. നേതൃയോഗങ്ങളിലേക്ക് മുൻ സംസ്ഥാന അധ്യക്ഷന്മാരെ ക്ഷണിച്ചിരുന്നില്ലെന്നാണ് വിവരം. ചെന്നൈയിലെ പരിപാടിയിൽ ആയതിനാലാണ് സെക്രട്ടറിയേറ്റ് വളയിലിൽ […]