Keralam

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസവന്റെയും കെ എസ് ബൈജുവിന്റെയും ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണർ എൻ വാസവന്റെയും മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന്റെയും ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ ഡിസംബർ 3 നും കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷയിൽ 29 നും വിധി പറയും. ഇരുവർക്കും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ […]

Keralam

‘പത്മകുമാറിന് വീഴ്ച പറ്റി, മോഷണത്തിലേക്ക് നയിച്ചു; എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും’; പി ജയരാജന്‍

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ എ പത്മകുമാറിന് ഭരണപരമായ വീഴ്ച പറ്റിയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സ്വര്‍ണത്തെ ചെമ്പാക്കിയപ്പോള്‍ തിരുത്താന്‍ പത്മകുമാറിന് കഴിഞ്ഞില്ലെന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ‘അവധാനത ഇല്ലായ്മ’ നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും പി ജയരാജന്‍ പറഞ്ഞു. […]

Keralam

പത്മകുമാര്‍ 14 ദിവസം റിമാന്‍ഡില്‍; ജയിലിലേക്ക്

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ റിമാന്‍ഡില്‍. കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിനെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പത്മകുമാറിനെ കൊല്ലം വിജിലന്‍സ് കോടതിയില്‍ എത്തിച്ചത്. […]